ഈ പട്ടണത്തില്‍ ഉള്ളവര്‍ ഇനി സൂര്യന്‍ ഉദിക്കുന്നത് കാണുന്നത് അടുത്ത വര്‍ഷം
ദിവസവും സൂര്യന്‍ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്ന കാഴ്ച കണ്ടു വളര്‍ന്നവരാണല്ലോ നമ്മള്‍ . എന്നാല്‍ ഇനി സൂര്യന്‍ ഉദിക്കുന്നത് കാണാന്‍ അടുത്ത വര്‍ഷം ജനുവരി മാസം വരെ കാത്തിരിക്കണമെന്ന സത്യം വിശ്വസിക്കുവാന്‍ ഒരു പക്ഷേ നിങ്ങള്‍ക്ക് സാധിക്കുമെന്ന് വരികയില്ല.
സംഭവം ശരിയാണ്. യു.എസിലെ അലാസ്ക്കയിലെ ഉറ്റ്ക്വിയാഗ്വിക് പട്ടണം കഴിഞ്ഞ വ്യാഴാഴ്ച അതായത് നവംബര്‍ 19 നായിരുന്നു ഇവിടത്തുകാര്‍ ഈ വര്‍ഷത്തെ അവസാനത്തെ സൂര്യാസ്തമനം കണ്ടത്.
ഇനി ഇവിടെ സൂര്യനുദിച്ച് അസ്തമിക്കുന്നത് കാണണമെങ്കില്‍ ജനുവരി 23 വരെ കാത്തിരിക്കണം. അതുവരെ ഇവിടത്തുകാര്‍ക്ക് പകല്‍ വെളിച്ചം കാണാന്‍ സാധിക്കില്ല.
‘പോളാര്‍ നൈറ്റ്’ എന്ന പ്രതിഭാസമാണ് ഇതിനു കാരണം. ബാരോ എന്ന പേരില്‍ അറിയപ്പെടുന്ന ഉറ്റ് ക്വിയാഗ്വിക് ആര്‍ട്ടിക് സര്‍ക്കിളിന് 320 മൈലിനുള്ളിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ എല്ലാ മേഖലകളിലും സോളാര്‍ നൈറ്റ് പ്രതിഭാസം അനുഭവപ്പെടുന്നുണ്ട്.
2021 ജനുവരി 23 വരെ ഇവിടെ ജീവിക്കുന്നവര്‍ ഇനി ഇരുട്ടില്‍ കഴിയാനാണു വിധി. അന്ന് ഔദ്യോഗികമായി സൂര്യന്‍ ഉദിക്കുന്നുവെങ്കിലും ഫെബ്രുവരി ആദ്യ ആഴ്ച വരെ മിനിറ്റുകള്‍ മാത്രമേ സൂര്യോദയം നീണ്ടു നില്‍ക്കുകയുള്ളു. എന്നാല്‍ സൂര്യന്‍ ഉദിക്കില്ലെന്ന് പറയുമ്പോഴും പകല്‍ സമയം കുറ്റാക്കൂരിരുട്ട് ഒന്നുമാകില്ല.
പകരം സന്ധ്യാ സമയത്ത് കാണുന്നതുപോലെ മങ്ങിയ വെളിച്ചം പ്രകടമാകും. ഒരു നിശ്ചിത അളവില്‍ സൂര്യന്‍ ചക്രവാളത്തിനു കീഴെ വരുന്നതാണ് പോളാര്‍ നൈറ്റ് പ്രതിഭാസത്തിനു കാരണം. ഇപ്പോള്‍ സംഭവിക്കുന്നതിന്റെ നേര്‍ വിപരീതമായി മെയ് മുതല്‍ ഓഗസ്റ്റ് വരെ സൂര്യനസ്തമിക്കാതെ ഇവിടെ നിലകൊള്ളുകയും ചെയ്യും.


Comments are closed.