"ക്രൈസ്തവര്‍ക്ക് മരണം'' വധഭീഷണിയുമായി വീയന്നയില്‍ ചുവരെഴുത്ത്

“ക്രൈസ്തവര്‍ക്ക് മരണം” വധഭീഷണിയുമായി വീയന്നയില്‍ ചുവരെഴുത്ത്

Asia Breaking News

“ക്രൈസ്തവര്‍ക്ക് മരണം” വധഭീഷണിയുമായി വീയന്നയില്‍ ചുവരെഴുത്ത്
വിയന്ന: ക്രൈസ്തവര്‍ക്ക് മരണം എന്ന ഭീഷണി എഴുതിയും ഭീകരവാദ കൊലയാളികളെ മഹത്വവല്‍ക്കരിച്ചും വിയന്ന നഗരത്തിലെ ഒരു സര്‍ക്കാര്‍ കെട്ടിടത്തിലാണ് ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടത്.

ഇതിനെത്തുടര്‍ന്ന് വിയന്നയിലെ ക്രൈസ്തവ ആരാധനാലയങ്ങള്‍ക്കുള്ള സുരക്ഷ വര്‍ദ്ധിപ്പിച്ചു. ഈ കെട്ടിടവും തുടര്‍ന്നു ലോകവും തങ്ങളുടേതായിത്തീരുമെന്ന അവകാശവാദവും ചുവരെഴുത്തിലുണ്ട്.

നവംബര്‍ രണ്ടാം തീയതി വിയന്നയില്‍ കൂട്ടക്കൊലപാതകം നടത്തിയ ഭീകരനു കരുണ ലഭിക്കട്ടെ എന്നും ചുവരെഴുത്തിലുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തുന്നു.

നവംബര്‍ രണ്ടിലെ കൂട്ടക്കൊലപാതകത്തിനുശേഷം വിയന്നയിലെ റൂപെര്‍ട്ട് ചര്‍ച്ചില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന യുവജന പ്രസ്ഥാനത്തിലെ 17 പേരെയും വകവരുത്താന്‍ ഭീകരവാദി ലക്ഷ്യമിട്ടിരുന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.

തലനാരിഴയ്ക്കാണ് ദുരന്തം ഒഴിവായത്. വിയന്നയിലെ ആക്രമണത്തെത്തുടര്‍ന്ന് ആഭ്യന്തര മന്ത്രി കാള്‍ നേനാമ്മര്‍ ക്രൈസ്തവ ആരാധനാലയങ്ങള്‍ക്കുള്ള സുരക്ഷ വര്‍ദ്ധിപ്പിക്കുവാന്‍ ഉത്തരവിടുകയുണ്ടായി. 6 വ്യത്യസ്ത സ്ഥലങ്ങളിലായി നടന്ന ആക്രമണത്തില്‍ 5 പേര്‍ മരിക്കുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി.