യു.കെ.യില്‍ വളര്‍ന്ന മൂന്നിലൊന്ന് ക്രിസ്ത്യാനികള്‍ക്കും മതവിശ്വാസമില്ല

യു.കെ.യില്‍ വളര്‍ന്ന മൂന്നിലൊന്ന് ക്രിസ്ത്യാനികള്‍ക്കും മതവിശ്വാസമില്ല

Breaking News Europe

യു.കെ.യില്‍ വളര്‍ന്ന മൂന്നിലൊന്ന് ക്രിസ്ത്യാനികള്‍ക്കും മതവിശ്വാസമില്ല

ലണ്ടന്‍: യു.കെ.യിലെ ക്രിസ്ത്യാനികളായി വളര്‍ന്നുവന്നവരില്‍ മൂന്നിലൊന്നു പേര്‍ക്കും പ്രായപൂര്‍ത്തിയായാലും മതവുമായി താതാത്മ്യം പ്രാപിക്കാന്‍ കഴിയുന്നില്ലായെന്ന് പ്യൂറിസര്‍ച്ച് സെന്ററിന്റെ പുതിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

കാലക്രമേണ ക്രിസ്തുമതം ഗണ്യമായി കുറഞ്ഞുവെന്നും വിശ്വാസത്തില്‍ ചേരുന്നതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ വിശ്വാസം ഉപേക്ഷിക്കുന്നുണ്ടെന്നും പഠനത്തില്‍ വ്യക്തമാകുന്നു.

പ്രൊട്ടസ്റ്റന്റായി വളര്‍ന്നവരില്‍ യു.കെ.യിലെ മുതിര്‍ന്നവരില്‍ പകുതിയിലധികം പേരും ഏകദേശം (51 ശതമാനം) പറയുന്നത് ഇത് അവരുടെ ബാല്യകാല പശ്ചാത്തലമാണ്.

എന്നിരുന്നാലും ഇന്ന് ഏകദേശം 31 ശതമാനം പേര്‍ മാത്രമാണ് തങ്ങളെ പ്രൊട്ടസ്റ്റന്റുകാരായി തിരിച്ചറിയുന്നത്.

കത്തോലിക്കര്‍ക്കിടയിലും സമാനമായ രീതി കാണപ്പെടുന്നു.

മുതിര്‍ന്നവരില്‍ 16 ശതമാനം പേര്‍ തങ്ങള്‍ കത്തേലിക്കരായി വളര്‍ന്നവരാണെന്നു പറയുന്നു. എന്നാല്‍ 11 ശതമാനം പേര്‍ മാത്രമേ ഇപ്പോഴും അങ്ങനെതന്നെ തിരിച്ചറിയുന്നുള്ളു.

ഏകദേശം 7 ശതമാനം പേര്‍ വിട്ടുപോയി. ആളുകള്‍ ചര്‍ച്ചുകള്‍ വിട്ടുപോയശേഷം ഭൂരിപക്ഷവും മറ്റൊരു വിശ്വാസത്തിലേക്കു മാറുന്നതിനു പകരം മതരഹിതരായിത്തീരുന്നു.

പ്രൊട്ടസ്റ്റന്റ് വിഭാഗം വിശ്വാസം ഉപേക്ഷിച്ച് പോയവരില്‍ 87 ശതമാനം പേര്‍ ഇപ്പോള്‍ തങ്ങള്‍ക്ക് മതപരമായ ബന്ധമില്ലെന്നു പറയുന്നു.

മുന്‍ കത്തോലിക്കരെ സംബന്ധിച്ചിടത്തോളം ഈ കണക്ക് 71 ശതമാനമാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.