ഗാസയില്‍ യിസ്രായേല്‍ വീണ്ടും സജീവമായി; പ്രമുഖ ഹമാസ് നേതാക്കളെ വധിച്ചു
ഞായറാഴ്ച മുതല്‍ യിസ്രായേല്‍ ഗാസയില്‍ സൈനിക നീക്കം ശക്തമാക്കി. റാഫയെ ലക്ഷ്യം വച്ചും സാധാരണക്കാരോട് തെല്‍സുല്‍ത്താന്‍ ഒഴിപ്പിക്കാന്‍ ഉത്തരവിട്ടും മാര്‍ച്ച് 18-നു പോരാട്ടം പുനരാരംഭിച്ചതിനുശേഷം ഗാസയിലെ ഒരു പ്രധാന പ്രദേശം വീണ്ടും കൈവശപ്പെടുത്തുന്നതും ലക്ഷ്യമിട്ടുള്ള വ്യോമോആക്രമണത്തില്‍ ഒരു പ്രധാന ഹമാസ് ഭീകരനെ വധിച്ചതായി പ്രഖ്യാപിക്കുന്നതും ഇതാദ്യമാണ്.
പ്രിന്‍യൂനിസിലെ നാസര്‍ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഹമാസിന്റെ മുതിര്‍ന്ന രാഷ്ട്രീയ ബ്യൂറോ അംഗവും അതിന്റെ ധനകാര്യ മേധാവിയുമായ ഇസ്മയില്‍ ബര്‍ഹ്യു കൊല്ലപ്പെട്ടതായി യിസ്രായേല്‍ പ്രതിരോധ സേന അറിയിച്ചു.
അതുപോലെ ഗാസ മുനമ്പില്‍ അടുത്തിടെ നടന്ന വ്യോമോ ആക്രമണങ്ങളില്‍ നിരവധി മുതിര്‍ന്ന ഹമാസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി യിസ്രായേലിന്റെ സൈനിക രഹസ്യാന്വേഷണ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
ഗാസ സിറ്റി ബ്രിഗേഡിന്റെ ഡെപ്യൂട്ടി കമാന്‍ഡര്‍ അഹമ്മദ് സല്‍മാന്‍ അവ്ജ് ഷിമാലി, ഷെജൈയ ബറ്റാലിയന്റെ കമാന്‍ഡര്‍ ജാമില്‍ ഒമര്‍ ജാമില്‍ വാദിയ എന്നിവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന വ്യോമോ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നുവെന്ന് സൈന്യം അറിയിച്ചു.
കൂടാന്‍ ഖാന്‍ യൂനിസില്‍ ഹമാസ് രാഷ്ട്രീയ നേതാവായ സലാഹ് അല്‍ സര്‍ദവീലും കൊല്ലപ്പെട്ടതായി ഹമാസും പലസ്തീന്‍ മാദ്ധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

