ന്യു ലൈഫ് ബിബ്ലിക്കല്‍ സെമിനാരി യു.എ.ഇ. ഗ്രാജുവേഷന്‍
ചെറുവക്കല്‍ : ന്യൂ ലൈഫ് ബിബ്ലിക്കല്‍ സെമിനാരിയുടെ യു.എ.ഇ. സെന്റര്‍ ഗ്രാഡുവേഷന്‍ ആഗസ്റ്റ് 17- തീയതി ഷാര്‍ജ യൂണിയന്‍ ചര്‍ച്ചില്‍ നടന്നു.
എന്‍ . എല്‍ ബി.എസിന്റെ യു.എ.ഇ. സെന്റര്‍ കോര്‍ഡിനേറ്റര്‍ പാസ്റ്റര്‍ തോമസ് ജോണിന്റെ അദ്ധ്യക്ഷതയില്‍ നടന്നു.
സമ്മേളനത്തില്‍ സെമിനാരിയുടെ ഫൌണ്ടര്‍ പ്രസിഡന്റ് റവ. ഡോ. ജോണ്‍സണ്‍ ഡാനിയേല്‍ ബിരുദങ്ങള്‍ നല്‍കി. ആദ്യ ബാച്ചില്‍ പഠനം പൂര്‍ത്തീകരിച്ച 12 പേര്‍ ഗ്രഡുവേറ്റ് ചെയ്തു. C.Th, Dip.Th, B.Th എന്നീ കോഴ്സുകളിലാണ് പഠനം പൂര്‍ത്തീകരിച്ചത്.
ഷാര്‍ജ വര്‍ഷിപ്പ് സെന്റര്‍ ചെയര്‍മാന്‍ ഡോ. വിത്സണ്‍ ജോസഫ് ഗ്രാഡുവേറ്റ്സിനെ അനുഗ്രഹിച്ച് പ്രാര്‍ത്ഥിച്ചു. യു.എ.ഇ. റീജിയന്‍ സെക്രട്ടറി പസ്റ്റര്‍ രാജന്‍ ഏബ്രഹാം, മറ്റ് വിവിധ സഭകളിലെ ശുശ്രൂഷകന്മാര്‍ , വിശ്വാസികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഈ ശുശ്രൂഷയില്‍ പസ്റ്റര്‍ തോമസ് ജോണ്‍ നേതൃത്വം നല്‍കുന്നു.

