മാതാപിതാക്കള്‍ക്ക് സ്വന്തം മക്കളില്‍ കൂടുതല്‍ പ്രിയപ്പെട്ടവരുണ്ടെന്ന് പഠനം
മാതാപിതാക്കള്‍ തങ്ങളുടെ സ്വന്തം മക്കളില്‍ കൂടുതല്‍ പ്രിയപ്പെട്ടവരുണ്ടോ എന്ന പഠനത്തില്‍ അങ്ങനെ ഉണ്ടെന്നാണ് സൈക്കോളജിക്കല്‍ ബുള്ളറ്റിന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനം പറയുന്നത്.
മാതാപിതാക്കള്‍ കുട്ടികളോട് പെരുമാറുന്ന രീതികളിലെ വ്യത്യാസങ്ങള്‍ തിരിച്ചറിയാനുള്ള വഴികള്‍ വികസിപ്പിച്ചെടുത്താണ് ഗവേഷകര്‍ പഠനം നടത്തിയത്. പ്രിയപ്പെട്ട കുട്ടികളുണ്ടോ എന്ന് മാതാപിതാക്കളോട് ചേദിക്കുന്നതിനു പകരം കൂടുതല്‍ കൃത്യമായ വിവരങ്ങള്‍ അവര്‍ ആരാഞ്ഞു.
അവര്‍ അത് സമ്മതിച്ചില്ലെങ്കിലും മാതാപിതാക്കള്‍ക്ക് ശരിക്കും ഒരു പ്രിയപ്പെട്ട കുട്ടിയുണ്ടെന്നും ലിംഗഭേദം, ജനനക്രമം, സ്വഭാവം തുടങ്ങിയ കാര്യങ്ങളെ അടിസ്ഥാനമാക്കി അവര്‍ ചില കുട്ടികളോട് കൂടുതല്‍ അനുകൂലമായി പെരുമാറുന്നുവെന്നും കണ്ടെത്തി.
ഇത് മാതാപിതാക്കളുടെ ഒരു രകുട്ടിയെ സ്നേഹിക്കുന്നതുകൊണ്ടുമല്ല- അവരില്‍ ഒരാളോട് കൂടുതല്‍ വാല്‍സല്യം കാണിക്കുന്നതിനോ അവരില്‍ ഒരാളുമായി കൂടുതല്‍ സമയം ചിലവഴിക്കുന്നതിനോ വേണ്ടിയാണ്.
ബ്രിയാം യംഗ് യൂണിവേഴ്സിറ്റിയിലെ സ്കൂള്‍ ഓഫ് ഫാമിലി ലൈഫിലെ അസോസിയേറ്റ് പ്രൊഫസര്‍ അലക്സാണ്ടര്‍ ജെന്‍സര്‍ പറഞ്ഞു.
പഠനത്തിനായി ഗവേഷകര്‍ 30 പഠനങ്ങളും പ്രസിദ്ധീകരിക്കാത്ത 14 ഡേറ്റാ സൈറ്റുകളും പരിശോധിച്ചു. വടക്കേ അമേരിക്കയിലും പടിഞ്ഞാറന്‍ യൂറോപ്പിലുമായി 19,000 ത്തിലധികം പേരെ പ്രതിനിധീകരിക്കുന്നവയാണിവ.

