ബ്രേക്കിംഗ് ന്യൂസ്

ഹോളി സെപല്‍ക്വര്‍ പള്ളിയ്ക്കു സമീപം പുരാതന ഉദ്യാനത്തിന്റെ തെളിവുകള്‍ കണ്ടെത്തി, യോഹന്നാന്റെ സുവിശേഷത്തെ പിന്തുണയ്ക്കുന്നു

ഹോളി സെപല്‍ക്വര്‍ പള്ളിയ്ക്കു സമീപം പുരാതന ഉദ്യാനത്തിന്റെ തെളിവുകള്‍ കണ്ടെത്തി, യോഹന്നാന്റെ സുവിശേഷത്തെ പിന്തുണയ്ക്കുന്നു
ഹോളി സെപല്‍ക്വര്‍ പള്ളിയ്ക്കു സമീപം പുരാതന ഉദ്യാനത്തിന്റെ തെളിവുകള്‍ കണ്ടെത്തി, യോഹന്നാന്റെ സുവിശേഷത്തെ പിന്തുണയ്ക്കുന്നു യെരുശലേമിലെ പഴയ നഗരത്തിലെ ഹോളി സെപല്‍ക്വര്‍ പള്ളിയുടെ ത...
ഹോളി സെപല്‍ക്വര്‍ പള്ളിയ്ക്കു സമീപം പുരാതന ഉദ്യാനത്തിന്റെ തെളിവുകള്‍ കണ്ടെത്തി, യോഹന്നാന്റെ സുവിശേഷത്തെ പിന്തുണയ്ക്കുന്നു യെരുശലേമിലെ പഴയ നഗരത്തിലെ ഹോളി സെപല്‍ക്വര്‍ പള്ളിയുടെ താഴെയായി നടത്തിയ ഖനനത്തില്‍ പുരാവസ്തു ഗവേഷകര്‍ ഒരു പുരാതന ഉദ്യാനത്തിന്റെ തെളിവുകള്‍ കണ്ടെത്തി. പള്ളിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തിയ ഖനനത്തിലാണ് ഈ കണ്ടെത്തല്‍. ഏകദേശം 2000 വര്‍ഷങ്ങള്‍ക്കു മുമ്പ് ഒലിവ് മരങ്ങളും മുന്തിരി വള്ളികളും ഉണ്ടായിരുന്നതിന്റെ തെളിവുകള്‍ ഇത് ശരിവയ്ക്കുന്നു. യേശുവിനെ ക്രൂശിക്കുകയും അടക്കം ചെയ്യുകയും ചെയ്ത സ്ഥലത്തെക്കുറിച്ചുള്ള യോഹന്നാന്റെ സുവിശേഷ വിവരണവുമായി ഈ തെളിവുകള്‍ യോജിക്കുന്നു. അവനെ ക്രൂശിച്ച സ്ഥലത്ത് ഒരു തോട്ടവും ആ തോട്ടത്തില്‍ ഇതുവരെ ആരെയും വച്ചിട്ടില്ലാത്ത ഒരു പുതിയ കല്ലറയും ഉണ്ടായിരുന്നു (യോഹ. 19:41). ആര്‍ക്കിയോളജിക്കല്‍ പൂമ്പൊടി വിശകലനം നടത്തിയാണ് ഒലിവ് മരങ്ങളുടെയും മുന്തിര വള്ളികളുടെയും അവശിഷ്ടങ്ങള്‍ തിരിച്ചറിഞ്ഞത്. റോമിലെ സ്പിയന്‍സ സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ ഫ്രാന്‍സെസ്ക റൊമനുസ്റ്റ സോളയുടെ നേതൃത്വത്തില്‍ 2022-ല്‍ ഒരു പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി ഖനനം ആരംഭിച്ചു. 10-ാമത്തെ നൂറ്റാണ്ടിനുശേഷം പള്ളിയില്‍ നടക്കുന്ന ആദ്യത്തെ പ്രധാനപ്പെട്ട നവീകരണത്തില്‍ പള്ളിയുടെ മൂന്ന് പ്രധാന സൂക്ഷിപ്പുകാര്‍ ഇതിന് അനുവാദവും നല്‍കിയിരുന്നു. ഗ്രീക്ക് ഓര്‍ത്തഡോക്സ് പാത്രിയര്‍ക്കേറ്റ് ഹോളി ലാന്‍ഡിന്റെ സംരക്ഷണം (റോമന്‍ കത്തോലിക്കാ) അര്‍മേനിയന്‍ പാത്രിയര്‍ക്കേറ്റ്, യിസ്രായേല്‍ പുരാവസ്തു അതോറിട്ടിയുടെ ലൈസന്‍സും ഇതിനു ആവശ്യമായിരുന്നു. പുനരുദ്ധാന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തറയ്ക്ക് അടിയില്‍ പുരാവസ്തു ഉല്‍ഖനനങ്ങള്‍ അനുവദിക്കാന്‍ മത സമൂഹങ്ങള്‍ തീരുമാനിച്ചു. ഖനനത്തിനിടെ സംഘം ബസലിക്കയുടെ തറയ്ക്കു താഴെ കുഴിയെടുക്കുകയും ഇരുമ്പു യുഗം മുതലുള്ള പാളികള്‍ കണ്ടെത്തുകയും ചെയ്തു. അതില്‍ മണ്‍പാത്രങ്ങള്‍, എണ്ണ വിളക്കുകള്‍, ശ്മശാന സ്ഥലങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. മണ്ണിന്റെ സാമ്പിളുകളില്‍ നിന്നു കണ്ടെത്തിയ ക്രിസ്ത്യന്‍ കാലഘട്ടത്തിനു മുമ്പുള്ള പൂന്തോട്ട തെളിവുകള്‍ ഈ പ്രദേശം ഒരു ക്വാറിയില്‍നിന്ന് കൃഷി ഭൂമിയിലേക്ക് മാറിയതിനുശേഷം ഒരു ശ്മശാന സ്ഥലമായി മാറിയെന്നു സൂചിപ്പിക്കുന്നു. ഹോളി സെപല്‍ക്വര്‍ പള്ളി, ഗോല്‍ഗോഥാ കാല്‍വറിയുടെയും യേശുവിന്റെ ശവകുടീരത്തിന്റെയും പരമ്പരാഗത സ്ഥലത്തെ അടയാളപ്പെടുത്തുന്നു. നാലാം നൂറ്റാണ്ടില്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി തന്റെ അമ്മ ഹെലീന ഈ സ്ഥലം തിരിച്ചറിഞ്ഞതിനുശേഷം ഈ സ്ഥലത്തെ ആദ്യത്തെ പള്ളി സ്ഥാപിച്ചു. ശവകൂടീരം ഉള്‍പ്പെടുന്ന ദൈവാലയ എഡിക്കിളിനു താഴെ ഒരു വൃത്താകൃതിയിലുള്ള മാര്‍ബിള്‍ അടിത്തറയും കണ്ടെത്തി. ഒട്ടേറെ ആക്രമണങ്ങള്‍ നേരിട്ട ഈ പള്ളി ഇന്ന് ഒരു ചരിത്ര പ്രാധാന്യമുള്ള ദൈവാലയമായി കണക്കാക്കപ്പെടുന്നു.
ചീഫ് എഡിറ്റർ (Chief Editor)
ചീഫ് എഡിറ്റർ (Chief Editor)

ക്രൈസ്തവ സഭാ വാർത്തകളിലും സാമുദായിക വിഷയങ്ങളിലും 15 വർഷത്തിലേറെയായി മാധ്യമപ്രവർത്തനം നടത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
4 + 6 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ