റേഡിയേഷന്‍ അല്‍ഷിമേഴ്സിനു കാരണമാകുമെന്ന് ഗവേഷകര്‍

റേഡിയേഷന്‍ അല്‍ഷിമേഴ്സിനു കാരണമാകുമെന്ന് ഗവേഷകര്‍
റേഡിയേഷന്‍ അല്‍ഷിമേഴ്സിനു കാരണമാകുമെന്ന് ഗവേഷകര്‍ റേഡിയേഷന്‍ അല്‍ഷിമേഴ്സിനു കാരണമായേക്കാമെന്നു യു.എസിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. അയോഡൈസിഗോ റേഡിയേഷനുമായി സമ്പര...
റേഡിയേഷന്‍ അല്‍ഷിമേഴ്സിനു കാരണമാകുമെന്ന് ഗവേഷകര്‍ റേഡിയേഷന്‍ അല്‍ഷിമേഴ്സിനു കാരണമായേക്കാമെന്നു യു.എസിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. അയോഡൈസിഗോ റേഡിയേഷനുമായി സമ്പര്‍ക്കത്തില്‍ വരുന്നത് മസ്തിഷ്ക്കത്തില്‍ അല്‍ഷിമേഴ്സ് രോഗത്തിനു സമാനമായ ജൈവ മാറ്റങ്ങള്‍ക്കും വീക്കത്തിനും വഴിവെച്ചേക്കാമെന്ന് യു.എസ്. ഗവേഷകരുടെ പഠനം വ്യക്തമാക്കുന്നു. റേഡിയേഷനും അല്‍ഷിമേഴ്സ് രോഗാവസ്ഥയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങളാണ് ന്യുയോര്‍ക്കിലെ ഹോഫന്‍ട്ര സര്‍വ്വകലാശാലയിലെയും നോര്‍ത്ത് വെല്‍ ഹെല്‍ത്തിലെയും ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. ശരീരത്തിലേല്‍ക്കുന്ന 100 മില്ലീ ഡീവര്‍ട്ട് റേഡിയേഷന് ഡിമന്‍ഷ്യ വരാനുള്ള സാദ്ധ്യത 11 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. റേഡിയേഷന്‍ ഏല്‍ക്കുമ്പോള്‍ കോശങ്ങളിലെ ഡിഎന്‍എയ്ക്ക് തകരാര്‍ സംഭവിക്കുകയും ഇത് തലച്ചോറിലെ പ്രതിരോധ കോശങ്ങളില്‍ പ്രതികരണമുണ്ടാക്കി ഇസിഐആര്‍പി എന്ന പ്രോട്ടീന്‍ പുറന്തള്ളാന്‍ കാരണമാകുകയും ചെയ്യുന്നു. ഈ പ്രോട്ടീന്‍ പിന്നീട് തലച്ചോറിലെ റ്റാന്‍ പ്രോട്ടിനുകളില്‍ രാസമാറ്റങ്ങള്‍ വരുത്തുന്നു. അല്‍ഷിമേഴ്സ് ബാധിച്ച ആളുകളുടെ തലച്ചോറില്‍ ഉണ്ടാകുന്ന കേടുപാടുകള്‍ക്കു സമാനമായ മാറ്റങ്ങളാണ് സംഭവിക്കുകയെന്നും ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നു. ഫ്രോണ്ടിയേഴ്സ് ഇന്‍ ഇമ്മ്യൂണോളജി എന്ന ശാസ്ത്ര മാസികയില്‍ ഗവേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ചീഫ് എഡിറ്റർ (Chief Editor)
ചീഫ് എഡിറ്റർ (Chief Editor)

ക്രൈസ്തവ സഭാ വാർത്തകളിലും സാമുദായിക വിഷയങ്ങളിലും 15 വർഷത്തിലേറെയായി മാധ്യമപ്രവർത്തനം നടത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
5 + 3 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ