ആപത്തുനേരത്തും കുറ്റബോധവും പ്രാർത്ഥനയും ഇല്ലാത്ത ഉറക്കം. (എഡിറ്റോറിയൽ) പാസ്റ്റർ ഷാജി എസ്

ആപത്തുനേരത്തും കുറ്റബോധവും പ്രാർത്ഥനയും ഇല്ലാത്ത ഉറക്കം. (എഡിറ്റോറിയൽ) പാസ്റ്റർ ഷാജി എസ്
ആപത്തുനേരത്തും കുറ്റബോധവും പ്രാർത്ഥനയും ഇല്ലാത്ത ഉറക്കം. (എഡിറ്റോറിയൽ) പാസ്റ്റർ ഷാജി എസ് ഉറക്കം എല്ലാവർക്കും ആവശ്യമാണ്. എന്നാൽ യോനായുടെ ഉറക്കം നീതീകരിക്കാവതല്ല. കുറ്റബോധം ...
ആപത്തുനേരത്തും കുറ്റബോധവും പ്രാർത്ഥനയും ഇല്ലാത്ത ഉറക്കം. (എഡിറ്റോറിയൽ) പാസ്റ്റർ ഷാജി എസ് ഉറക്കം എല്ലാവർക്കും ആവശ്യമാണ്. എന്നാൽ യോനായുടെ ഉറക്കം നീതീകരിക്കാവതല്ല. കുറ്റബോധം ഇല്ലാതിരുന്ന യോനാ ഒരുപക്ഷേ ഉറക്കം നടിച്ചു കിടന്നതാകാനും സാധ്യതയുണ്ട്. "കപ്പൽക്കാർ ഭയപ്പെട്ടു ഓരോരുത്തൻ താന്താന്റെ ദേവനോടു നിലവിളിച്ചു; കപ്പലിന്നു ഭാരം കുറെക്കേണ്ടതിന്നു അവർ അതിലെ ചരക്കു സമുദ്രത്തിൽ എറിഞ്ഞുകളഞ്ഞു. യോനയോ കപ്പലിന്റെ അടിത്തട്ടിൽ ഇറങ്ങി കിടന്നു നല്ലവണ്ണം ഉറങ്ങുകയായിരുന്നു." യോനാ. 1:5. കാരണം, അത്ര വലിയ ബഹളമാണ് അവിടെ നടന്നിരുന്നത്. നിലവിളി, ആടിയുലയുന്ന കപ്പൽ, പ്രാർത്ഥനാരവം. എന്നാൽ പ്രവാചകൻ എന്തൊരു ആത്മധൈര്യം! എന്തൊരു സുഖസുഷുപ്തി! ഇത്തരം ആത്മധൈര്യം ഇന്നും പലർക്കുമുണ്ട്. അതുകൊണ്ട് യോനാ മാത്രം നിലവിളിച്ചില്ല. ലോകം ഉണരുമ്പോഴെങ്കിലും പ്രവാചകന്മാർ ഉണർന്നു പ്രവർത്തിക്കേണ്ടതാണ്. യിരെമ്യാവിനെപ്പോലെ കരയേണ്ടത് അവരുടെ കടപ്പാടാണ്. എന്നാൽ യോനായോ? കടലും കാറ്റും എല്ലാ പ്രകൃതിയും ദൈവകൽപ്പന അനുസരിക്കുമ്പോൾ മനുഷ്യൻ, വിശിഷ്യാ പ്രവാചകൻ അനുസരിക്കുന്നില്ല! ലോകത്തെ സൃഷ്ടിച്ചതിനേക്കാൾ കൂടുതൽ ദൈവത്തിന് ഭാരപ്പെടേണ്ടി വന്നു യോനായെ അനുസരണം പഠിപ്പിക്കാൻ എന്ന് പറഞ്ഞാൽ അത് ആശ്ചര്യമായി തോന്നരുത്. ദൈവജനം ദൈവത്തിനു തലവേദന സൃഷ്ടിക്കുന്നവരായി തീരരുത്. യോനാ ഉറങ്ങുമ്പോഴും ഉറങ്ങാത്ത ഒരു ദൈവമുണ്ട് എന്ന് അവൻ അറിയേണ്ടതായിരുന്നു. ദൈവത്തിനെ പലപ്പോഴും ലോകം ഉണർത്തേണ്ടി വന്നിട്ടുണ്ട്. യാക്കോബ്, ഏശാവ് തന്നെ തനിക്കെതിരെ വരുന്നു എന്ന് കേട്ടപ്പോൾ ദൈവത്തിന്റെ കാൽക്കൽ വീണ് അതിനുദാഹരണമാണ്. ഇവിടെ കപ്പിത്താൻ യോനായെ ഉണർത്തുന്നു. ദൈവത്തോട് പ്രാർത്ഥിക്കാൻ ദൈവമില്ലാത്തവൻ ആവശ്യപ്പെടേണ്ടി വരുന്നു. "ചുങ്കക്കാരും വേശ്യാമാരും നിങ്ങൾക്കു മുമ്പേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നു" എന്നു കർത്താവ് പറഞ്ഞതുപോലെ തന്നെ ഉണർന്ന യോനാ മറ്റുള്ളവർ അലറിക്കരയുന്നത് കണ്ടിട്ടും അനുതപിച്ചില്ല, മാനസാന്തരപ്പെട്ടില്ല. പ്രവാചകന്റെ വേഷഭൂഷാദികൾ കണ്ട് കപ്പൽക്കാർ ഭയപ്പെട്ടു. അതുകൊണ്ടാണ് അവനോട് അപേക്ഷിക്കാൻ കപ്പൽപ്രമാണി തന്നെ വന്നത്. എന്നിട്ടും അവൻ ദൈവത്തോട് പ്രാർത്ഥിച്ചില്ല. തങ്ങളുടെ ദൈവങ്ങൾ പ്രാർത്ഥന കേൾക്കാൻ കഴിവില്ലാതിരുന്നപ്പോൾ, പ്രവാചകന്റെ ദൈവം പ്രാർത്ഥന കേൾക്കുന്നവനാണ് എന്ന് അവരെ ബോധ്യപ്പെടുത്താൻ ലഭിച്ച അവസരം അവൻ പ്രയോജനപ്പെടുത്താതിരുന്നതിനാൽ യോനായെ കടലിൽ എറിയുന്നതിലൂടെ അത് നടപ്പിലായി, അവർ ദൈവത്തെ ഭയപ്പെട്ടു. യോനായുടെ കാലഘട്ടത്തെപ്പറ്റി ചിന്തിച്ചാൽ അവർ ഇന്ന് എന്തു പറയുകയാവും? ഇന്ന് ജനം പാപാന്ധകാരത്തിൽ ഉറങ്ങുന്നു. അവരെ ഇന്ന് ഉണർത്താൻ ആരുമില്ലാതെ പോയാൽ അവർ ന്യായവിധിയിലായിത്തീരും. ഇതിന് എന്തു മറുപടി പറയും? പ്രധാന ആശയങ്ങൾ: • യോനായുടെ ഉറക്കം: കൊടുങ്കാറ്റും വലിയ നിലവിളികളും കപ്പലിൽ ഉണ്ടായപ്പോഴും യോനാ പ്രവാചകൻ ആഴത്തിൽ ഉറങ്ങുകയായിരുന്നു. • മനുഷ്യൻ്റെ അനുസരണക്കേട്: പ്രകൃതി മുഴുവൻ ദൈവകല്പനകൾ അനുസരിക്കുമ്പോൾ, മനുഷ്യനും പ്രവാചകനും ദൈവത്തെ അനുസരിക്കാൻ മടിക്കുന്നു. • ദൈവത്തിൻ്റെ ജാഗ്രത: യോനാ ഉറങ്ങുമ്പോഴും ഉറങ്ങാത്ത ഒരു ദൈവമുണ്ടെന്ന് അവൻ തിരിച്ചറിയണമായിരുന്നു. അവിശ്വാസിയായ കപ്പൽ ക്യാപ്റ്റൻ പ്രവാചകനെ ഉണർത്തി ദൈവത്തോട് പ്രാർത്ഥിക്കാൻ ആവശ്യപ്പെടുന്ന അവസ്ഥ ഇവിടെയുണ്ടാകുന്നു. • കപ്പൽക്കാരുടെ മാറ്റം: തങ്ങളുടെ വ്യാജദൈവങ്ങൾ പ്രാർത്ഥന കേൾക്കാതിരുന്നപ്പോൾ, യോനായുടെ ദൈവം സത്യദൈവമാണെന്ന് കപ്പൽക്കാർക്ക് ബോധ്യപ്പെടുന്നു. യോനായെ കടലിൽ എറിഞ്ഞതിലൂടെ കടൽ ശാന്തമാകുകയും അവർ ദൈവത്തെ ഭയപ്പെടുകയും ചെയ്തു. പാസ്റ്റർ ഷാജി എസ് +91 9895464665
ചീഫ് എഡിറ്റർ (Chief Editor)
ചീഫ് എഡിറ്റർ (Chief Editor)

ക്രൈസ്തവ സഭാ വാർത്തകളിലും സാമുദായിക വിഷയങ്ങളിലും 15 വർഷത്തിലേറെയായി മാധ്യമപ്രവർത്തനം നടത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
7 + 2 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ