കരളിന്റെ സംരക്ഷണത്തിന് ബീറ്റ്റൂട്ട് ജ്യൂസ്
രക്തശുദ്ധീകരണത്തിനും ദഹനത്തിനും പ്രധാന പങ്ക് വഹിക്കുന്ന കരള്‍ വളരെയധികം ശ്രദ്ധയോടെ പരിപാലിക്കപ്പെടേണ്ട ഒരു അവയവമാണ്.
കരളിന്റെ സംരക്ഷണത്തിന് ഏറെ സഹായകരമായ ഒരു ഔഷധമാണ് ബീറ്റ്റൂട്ട്. അതുകൊണ്ടുതന്നെ ബീറ്റ്റൂട്ടിലെ പോഷക ഘടകങ്ങള്‍ കരള്‍ കോശങ്ങളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന ഹെപ്പെറ്റോ നിയോജനസിസിന് ആക്കം കൂട്ടുന്നു. അതിനാല്‍തന്നെ ബീറ്റ്റൂട്ട് ഒരു പ്രത്യേക രീതിയില്‍ കുടിക്കുന്നത് കരളിന് ഏറെ ഗുണം ചെയ്യും.
ആദ്യ ആഴ്ചയില്‍ ഒരു ഔണ്‍സ് എന്ന രീതിയില്‍ ആരംഭിച്ച് നാലാമത്തെ ആഴ്ചയില്‍ നാല് ഔണ്‍സ് എന്ന ക്രമത്തിലാണ് ബീറ്റ്റൂട്ട് ജ്യൂസ് ദിവസവും കുടിക്കേണ്ടത്. നാലാമത്തെ ആഴ്ചയ്ക്കുശേഷം ബീറ്റ്റൂട്ടിനോടൊപ്പം ക്യാരറ്റ്, ആപ്പിള്‍ എന്നിവ രുചി വ്യത്യാസത്തിന് കൂടെ ചേര്‍ക്കാവുന്നതാണ്.
അളവില്‍ കൂടിയാല്‍ മനംപിരട്ടല്‍ അടക്കം ഉണ്ടാകാന്‍ സാദ്ധ്യതയുള്ളതിനാല്‍ നിഷ്ക്കര്‍ഷിക്കുന്ന അളവില്‍ മാത്രം ഉപയോഗിക്കുക.
ബീറ്റ്റൂട്ട് കഴിക്കുന്ന ചുരുക്കം ചിലരില്‍ മലമൂത്ര മാലിന്യത്തിന് ബീറ്റ്റൂട്ടിനു സമാനമായ നിറവ്യത്യാസം ഉണ്ടാകാം.
ഇത് ബീറ്റൂരിയ എന്ന അപകടകരമല്ലാത്ത അവസ്ഥമൂലമുണ്ടാകുന്നതാണ്. 14 ശതമാനം പേര്‍ക്കും ഈ അവസ്ഥ ഉണ്ടാകാമെന്നാണ് പഠനത്തില്‍ പറയുന്നത്.

