യേശുവിന്റെ കാലത്തു നിര്‍മ്മിച്ച യെരുശലേം ദൈവാലയത്തിലേക്കുള്ള പാത പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു

യേശുവിന്റെ കാലത്തു നിര്‍മ്മിച്ച യെരുശലേം ദൈവാലയത്തിലേക്കുള്ള പാത പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു

Breaking News Middle East

യേശുവിന്റെ കാലത്തു നിര്‍മ്മിച്ച യെരുശലേം ദൈവാലയത്തിലേക്കുള്ള പാത പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു

യെരുശലേം: യേശുവിന്റെ കാലത്ത് നിര്‍മ്മിച്ചതും ശീലോഹാം കുളത്തില്‍ നിന്നും യെരുശലേം ദൈവാലയത്തിലേക്ക് നയിക്കപ്പെടുന്നതുമായ ഒരു പുരാതന റോഡ് വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായി പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു.

തീര്‍ത്ഥാടക പാത എന്നു വിളിക്കപ്പെടുന്ന ഈ പാത ഹെരോദാവ് രാജാവിന്റയോ പൊന്തിയോസ് പീലാത്തോസിന്റെയോ കല്‍പ്പന പ്രകാരം നിര്‍മ്മിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്നു.

പ്രധാനമായും പലസ്തീന്‍ പ്രദേശത്തിനിടയില്‍കൂടി കടന്നുപോകുന്ന ഈ റോഡ് ഖനനം ചെയ്യാന്‍ പുരാവസ്തു ഗവേഷകര്‍ രണ്ട് പതിറ്റാണ്ടുകള്‍ സമയം എടുത്തു.

ഗവേഷകരുടെ പരിശോധനയില്‍ പൊതു അറിയിപ്പുകള്‍ക്കോ തിരുവെഴുത്ത് വായനയ്ക്കോ ഉപയോഗിച്ചിരുന്ന ഒരു യഹൂദ ആചാരമായ കുളിമുറിയും ഒരു വേദിയും ഉണ്ടായിരുന്നു.

എഡി 70-ല്‍ റോമക്കാര്‍ യെരുശലേം നഗരം നശിപ്പിച്ചപ്പോള്‍ റോഡിന്റെ ഉപയോഗം അത്രകണ്ട് ജീര്‍ണ്ണിച്ചിട്ടില്ലായിരുന്നു.

ഈ പാത പലസ്തീനികള്‍ക്കിടയിലും വലിയ എതിര്‍പ്പുകള്‍ ഉണ്ടാക്കിയിരുന്നുവെങ്കിലും അതിനെയെല്ലാം മറികടന്നാണ് 2000 വര്‍ഷത്തെ ചരിത്ര പാത പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുന്നത്.

യേശുക്രിസ്തുവും യഹൂദരും ആദ്യകാല ക്രിസ്ത്യാനികളുടെയുമൊക്കെ പാദസ്പര്‍ശമേറ്റ ഈ പാതയിലൂടെ സഞ്ചരിക്കാന്‍ ഇന്ന് ഏവരും താല്‍പ്പര്യം കാട്ടും.

ഈ പാത് 2025 സെപ്റ്റംബറില്‍ ഔദ്യോഗികമായി തുറന്നു പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലായിരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.