അഫ്ഗാനിസ്ഥാനില്‍ ക്രൈസ്തവന്റെ തലയറുക്കുന്ന ദൃശ്യം പുറത്ത്

അഫ്ഗാനിസ്ഥാനില്‍ ക്രൈസ്തവന്റെ തലയറുക്കുന്ന ദൃശ്യം പുറത്ത്

Breaking News Top News

അഫ്ഗാനിസ്ഥാനില്‍ ക്രൈസ്തവന്റെ തലയറുക്കുന്ന ദൃശ്യം പുറത്ത്
കാബൂള്‍ ‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണത്തിന്‍ കീഴില്‍ ഭീതിയോടെ കഴിയുന്ന ക്രൈസ്തവ ജനതയുടെ ദയനീയ അവസ്ഥ വെളിപ്പെടുത്തിയ ഒരു വീഡിയോ ക്ളിപ് പുറത്തു വിട്ട് ക്രിസ്ത്യന്‍ സംഘടന.

ഒരു ക്രൈസ്തവനെ കൈയ്യും കാലും കെട്ടി പൊതു സ്ഥലത്ത് പരസ്യമായി കിടത്തി തലയറുക്കുന്ന ഭീതിജനകമായ രംഗമാണ് ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ സംഘടന പുറത്തു വിട്ടിരിക്കുന്നത്.

തോക്കു ധാരികളായ താലിബാന്‍ പ്രവര്‍ത്തകരുടെ നടുവില്‍ വന്‍ ജനാവലിയെ സാക്ഷി നിര്‍ത്തിയാണ് അരുംകൊല നടത്തിയത്. കണ്ടാല്‍ മനസ്സ് മരവിക്കുന്ന കാരണത്തിനാല്‍ ഈ രംഗം അവ്യക്തമായാണ് ഐസിസി പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഞായറാഴ്ച ഞങ്ങള്‍ക്ക് കിട്ടിയ ഒരു വീഡിയോ എന്നു പറഞ്ഞാണ് പോസ്റ്റു ചെയ്തിരിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ ഒരു ക്രൈസ്തവനെയാണ് ശിരഛേദം ചെയ്തതെന്നും സംഘടന പറയുന്നു.

ദൈവരാജ്യത്തിനും സാത്താന്റെ രാജ്യത്തിനും ഇടയിലുള്ള ഒരു വലിയ ആത്മീക പോരാട്ടം എന്ന പേരിലാണ് ഐസിസി വീഡിയോ പുറത്തു വിട്ടത്.

താലിബാന്‍ പോലുള്ള ഇത്തരം സംഘടനകളില്‍നിന്നുമുള്ള പൈശാചിക പീഢനങ്ങള്‍ ഇനിയും പ്രതീക്ഷിക്കുകയാണ്. പിശാചിന്റെ ഇത്തരം ക്രൂരത വിവരിക്കാന്‍ വാക്കുകളില്ല.

അഫ്ഗാനിസ്ഥാനിലെയും മിഡില്‍ ഈസ്റ്റിലെ നമ്മുടെ മുഴുവന്‍ സഹോദരന്മാരെയും പ്രാര്‍ത്ഥനയില്‍ ഓര്‍ക്കുകയും സംരക്ഷിക്കുകയും ചെയ്യാനും ഐസിസി ആഹ്വാനം ചെയ്യുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.