പല്ലിന്റെ ആരോഗ്യം സംരക്ഷിക്കാന്‍

പല്ലിന്റെ ആരോഗ്യം സംരക്ഷിക്കാന്‍

Breaking News Health

പല്ലിന്റെ ആരോഗ്യം സംരക്ഷിക്കാന്‍
പല്ല് നമ്മുടെ ശരീരത്തിന്റെ കരുത്താണ്. വ്യക്തിത്വം കാത്തുസൂക്ഷിക്കാന്‍ പല്ലിനുമുണ്ട് സ്വാധീനം.

പല്ലുകൊഴിഞ്ഞ സിംഹം പോലെ എന്നു പറയുന്നതും എത്ര ശരിയാണ്. നമ്മുടെ പല്ലുകള്‍ നന്നായി സംരക്ഷിക്കാന്‍ മനസു വെയ്ക്കണം.

പഞ്ചസാര ഉള്‍പ്പെടെയുള്ള മധുരത്തിന്റെ അമിത ഉപയോഗവും മധുര പലഹാരങ്ങള്‍ അനിയന്ത്രിതമായി കഴിക്കുന്നതും, ശീതള പാനീയങ്ങള്‍ എന്നിവയുടെ ഉപയോഗം മൂലവും പല്ലുകളുടെയും വായയുടെയും ആരോഗ്യത്തെ അത് പ്രതികൂലമായി ബാധിക്കുന്നു.

ഇത് ക്രമേണ പല്ലുകളുടെ നാശത്തിലേക്കാണ് കൊണ്ടെത്തിക്കുക. ദന്താരോഗ്യത്തിന് ക്രമീകൃത ആഹാരം കഴിക്കുന്നത് ശീലിക്കണം. അതിനായി കൃത്യമായ ഇടവേളകളില്‍ ഭക്ഷണം കഴിക്കുന്നതാണ് ഉത്തമം.

ഭക്ഷണശേഷം വായ നല്ലവണ്ണം കഴുകി വൃത്തിയാക്കണം. ഭക്ഷണാവശിഷ്ടങ്ങളില്‍ ബാക്ടീരിയ വളരെ പെട്ടന്ന് പ്രതി പ്രവര്‍ത്തിച്ച് പല്ലുകളുടെയും മോണകളുടെയും ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.

മധുര പലഹാരങ്ങള്‍ ‍, ഒട്ടിപ്പിടിക്കുന്ന ചോക്ളേറ്റ്, മിഠായികള്‍ എന്നിവയുടെ ഉപയോഗം കുറയ്ക്കുക. നമ്മുടെ ഭക്ഷണ ക്രമത്തില്‍ ഇടയ്ക്ക് ആപ്പിള്‍ കഴിച്ചാല്‍ പല്ലുകളില്‍ ദന്തക്ഷയം ഉണ്ടാകുന്നത് തടയാന്‍ നല്ലതാണ്.

പഴവര്‍ഗ്ഗങ്ങള്‍ ചവച്ചിറക്കുന്നതും നാരുകളടങ്ങിയതുമായ പഴങ്ങള്‍ പല്ലുകളില്‍ പറ്റിപ്പിടിക്കുന്ന ബാക്ടീരിയകളെ തുരത്തും.

വിറ്റാമിന്‍ ധാരാളം അടങ്ങിയ ഓറഞ്ച്, പേരയ്ക്ക, നാരങ്ങ, പൈനാപ്പിള്‍ ‍, തക്കാളി, വെള്ളരിക്ക, നെല്ലിക്ക, കാരറ്റ്, സപ്പോട്ട തുടങ്ങിയവയൊക്കെ കഴിക്കാം. ഇവ പല്ലുകളുടെ ആരോഗ്യത്തിനു ഗുണം ചെയ്യും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.