സിറിയയില്‍ ക്രൈസ്തവ നഗരത്തില്‍ മിസൈല്‍ ആക്രമണം; 10 മരണം

Breaking News Middle East

സിറിയയില്‍ ക്രൈസ്തവ നഗരത്തില്‍ മിസൈല്‍ ആക്രമണം; 10 മരണം
മഹര്‍ദ്ദേ: വടക്കു പടിഞ്ഞാറന്‍ സിറിയയിലെ ഹമാ പ്രവിശ്യയിലെ മഹര്‍ദ്ദേ നഗരത്തില്‍ ക്രൈസ്തവ ജനവാസ കേന്ദ്രത്തില്‍ സിറിയന്‍ വിമത തീവ്രവാദി ഗ്രൂപ്പായ അല്‍ഖ്വയ്ദ ബന്ധമുള്ള ജിഹാദികള്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 10 പേര്‍ മരിച്ചു.

വെള്ളിയാഴ്ച നടന്ന ആക്രമണത്തില്‍ ഒരു മാതാവും 3 കുട്ടികളും അവരുടെ വലിയമ്മയും രണ്ടു സഹോദരിമാരും മറ്റു 3 പേരും ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്.

ആക്രമണത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. ക്രൈസ്തവര്‍ താമസിക്കുന്ന സ്ഥലമാണ് ദുരന്തത്തിനിരയായ മഹര്‍ദ്ദേ നഗരം. സ്ത്രീകളും കുട്ടികളുമടങ്ങിയ നിരപരാധികളെയാണ് തീവ്രവാദികള്‍ കൊന്നൊടുക്കിയതെന്ന് ഇന്റര്‍ നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ റീജണല്‍ മാനേജര്‍ ക്ലയര്‍ ഇവാന്‍സ് അവരുടെ വെബ്സൈറ്റില്‍ കുറിച്ചു.

4 വര്‍ഷത്തിലേറെയായി സിറിയയില്‍ നടക്കുന്ന ആഭ്യന്തര യുദ്ധത്തില്‍ പതിനായിരങ്ങളാണ് കൊല്ലപ്പെട്ടത്. ഇതില്‍ നൂറുകണക്കിനു ക്രൈസ്തവരും ഉള്‍പ്പെടും. ലക്ഷക്കണക്കിനു ആളുകള്‍ നാടുവിടേണ്ടി വന്നു.