ശലോമോന്റെ ദൈവാലയ കാലത്തെ 2800 വര്‍ഷം പഴക്കമുള്ള മണ്‍പാത്ര ഭാഗം കണ്ടെത്തി

ശലോമോന്റെ ദൈവാലയ കാലത്തെ 2800 വര്‍ഷം പഴക്കമുള്ള മണ്‍പാത്ര ഭാഗം കണ്ടെത്തി

Asia Breaking News Middle East

ശലോമോന്റെ ദൈവാലയ കാലത്തെ 2800 വര്‍ഷം പഴക്കമുള്ള മണ്‍പാത്ര ഭാഗം കണ്ടെത്തി
യെരുശലേം: ബൈബിളിലെ ശലോമോന്റെ യെരുശലേം ദൈവാലയ കാലത്തെ 2800 വര്‍ഷം പഴക്കമുള്ള ഒരു മണ്‍പാത്ര കഷണം യിസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിറ്റി കണ്ടെടുത്തു.

മെനഹേം എന്ന ഹീബ്രു നാമത്തിലുള്ള ഒരു മണ്‍പാത്രത്തിന്റെ ഹാന്‍ഡില്‍ (ബിസി 8-ാമത്തെയോ 7-ാമത്തെയോ നൂറ്റാണ്ടില്‍) റാസ്എല്‍ യിസ്രായേല്‍ പുരാവസ്തു അതാറിറ്റി നടത്തിയ പുരാവസ്തു പര്യവേഷണത്തിലാണ് ഇത് കണ്ടെടുത്തത്.

ഇവിടെ യെരുശലേം മുനിസിപ്പാലിറ്റി ഒരു ഗേള്‍സ് സ്കൂള്‍ നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിര്‍മ്മാണത്തിനിടയിലാണ് കണ്ടെടുത്തത്. ഈ സുപ്രധാന കണ്ടെത്തല്‍ പുരാതന കിഴക്കന്‍ പ്രദേശങ്ങളിലും പ്രത്യേകിച്ച് യിസ്രായേലിലും പുരാവസ്തു സൈറ്റുകളിലും കണ്ടെത്തിയ സമാന പേരുകളുമായി ഒത്തു ചേരുന്നു.

മെനാഹേം, യിനാഹേം ന്നീ പേരുകള്‍ അനുശോചനത്തിന്റെ പ്രകടനങ്ങളാണ്. ഒരു പക്ഷെ കുടുംബാംഗങ്ങളുടെ മരണവുമായി ബന്ധപ്പെട്ടതാകാം. ഐഎഎയുടെ ഉല്‍ഖനന ഡയറക്ടര്‍ റോണ്‍ ബീരി പറഞ്ഞു. ആദ്യമായാണ് യെരുശലേമില്‍ ഈ പേരില്‍ ഒരു ജാര്‍ ഹാന്‍ഡില്‍ കണ്ടെത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ബൈബിളില്‍ 2 രാജാക്കന്മാര്‍ 15:17-20 ല്‍ പത്തുവര്‍ഷക്കാലം യിസ്രായേലിന്റെ രാജാവായിരുന്ന ഗാദിയുടെ മകന്‍ മെനഹേമിനെക്കുറിച്ച് പ്രതിപാദിക്കുന്നു. അവന്‍ യിസ്രായേലിനു അനിഷ്ഠമായതു ചെയ്തു എന്നും ബൈബിള്‍ പറയുന്നു.

യിസ്രായേലിന്റെ വടക്കന്‍ രാജ്യത്തിലെ അവസാനത്തെ രാജാക്കന്മാരില്‍ ഒരാളായിരുന്നു അദ്ദേഹം. ജാര്‍ ഹാന്‍ഡിലിലെ മെനഹേം ബൈബിളിലെ തന്നെയാണോ എന്നു സ്ഥിരീകരിക്കാനായിട്ടില്ല.

എന്നിരുന്നാലും ഈ മെനഹേം ശലോമോന്റെ ആലയത്തിന്റെ കാലത്ത് ജീവിച്ചിരിക്കുന്ന സംഭവങ്ങള്‍ വിവരിക്കുകയും ചെയ്യുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.