ദന്താരോഗ്യം മോശമായാല്‍ തലച്ചോറിനെയും ബാധിക്കാമെന്ന് പുതിയ പഠനം

ദന്താരോഗ്യം മോശമായാല്‍ തലച്ചോറിനെയും ബാധിക്കാമെന്ന് പുതിയ പഠനം

Health

ദന്താരോഗ്യം മോശമായാല്‍ തലച്ചോറിനെയും ബാധിക്കാമെന്ന് പുതിയ പഠനം

വായയുടെ ശുദ്ധീകരണം നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തിനുതന്നെ വളരെ വിലപ്പെട്ടതാണെന്ന് ഗവേഷകര്‍ ‍.

ദന്താരോഗ്യം മോശമായാല്‍ തലച്ചോറിന്റെ വ്യാപ്തി കുറച്ച് അല്‍ഹൈമേഴ്സ് പോലുള്ള മേധാശക്തി കുറയ്ക്കുന്ന രോഗങ്ങളിലേക്ക് എത്താമെന്നുള്ള പുതിയ പഠനമാണ് ശ്രദ്ധേയമാകുന്നത്.

ജപ്പാനിലെ ടൊപോകു സര്‍വ്വകലാശാലയിലെ ഗവേഷകരാണ് പഠനത്തിനു പിന്നില്‍ ‍. ന്യൂറോളജി ജേണലിലാണ് ഗവേഷണ ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ശരാശരി 67 വയസ് പ്രായമുള്ള 172 പേര്‍ ഗവേഷണത്തിനു പങ്കെടുത്തു.

പഠനത്തിന്റെ തുടക്കത്തില്‍ ഇവര്‍ക്കാര്‍ക്കും ഓര്‍മ്മ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഇവരുടെ പല്ലിന്റെ ആരോഗ്യവും ഓര്‍മ്മശക്തിയും ഗവേഷകര്‍ പരിശോധിച്ചു.

പഠനത്തിന്റെ തുടക്കത്തില്‍ ഹിപ്പോക്യാംപസിന്റെ വലുപ്പം നിര്‍ണ്ണയിക്കാനായി സ്കാനുകളും നടത്തി. നാലു വര്‍ഷത്തിനുശേഷം ഈ പരിശോധനകള്‍ ആവര്‍ത്തിച്ചു. ഇതില്‍നിന്ന് പല്ലുകളുടെ എണ്ണവും മോണ രോഗങ്ങളും തലച്ചോറിന്റെ ഇടത് ഹിപ്പോക്യാംപസിലെ മാറ്റങ്ങളുമായി ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തി.

മോണരേഗവും പല്ല് നഷ്ടവും ഓര്‍മ്മശക്തിയുടെ കാര്യത്തില്‍ മുഖ്യ പങ്ക് വഹിക്കുന്ന ഹിപ്പോക്യാംപസിന്റെ ചുരുക്കമായി ബന്ധപ്പെട്ടിരിക്കുന്നതായി പഠനത്തില്‍ കണ്ടെത്തി.

മിതമായ തോതില്‍ മോണ രോഗങ്ങളുള്ളവരുടെ ഇടത് ഹിപ്പോക്യാംപസിന്റെ ചുരുക്കം കടുത്ത മോണ രോഗമുള്ളവരുടെ ഹിപ്പോക്യാംപസിന്റെ ചുരുക്കത്തേക്കാള്‍ കുറവായിയിരുന്നതായും ഗവേഷകര്‍ നിരീക്ഷിച്ചു.

പല്ലുകള്‍ കൊഴിയാതെ സൂക്ഷിച്ചതുകൊണ്ടുമാത്രമായില്ല, അവ നന്നായി പരിപാലിച്ച് മോണരോഗമുണ്ടാകാതെ പരിപാലിക്കണമെന്ന് ഗവേഷണത്തിനു നേതൃത്വം നല്‍കിയ ടൊപോകു സര്‍വ്വകലാശാലയിലെ സതോഷിയാവാഗുച്ചി പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.