മുസ്ളീം അഭയാര്‍ത്ഥി കുടുംബത്തില്‍നിന്നും ക്രിസ്തുവിങ്കലേക്കു വന്ന 18 കാരിയെ വീട്ടില്‍നിന്നും പുറത്താക്കി
ജുബ: ദക്ഷിണ സുഡാനിലെ വടക്കന്‍ അതിര്‍ത്തി പ്രദേശത്തുള്ള 18 വയസ്സുള്ള സുഡാനീസ് അഭയാര്‍ത്ഥിയെ വ്യാഴാഴ്ച (ജനുവരി 8) ക്രിസ്തുവിങ്കലുള്ള വിശ്വാസത്തിന്റെ പേരില്‍ മുസ്ളീം കുടുംബത്തില്‍നിന്നും പുറത്താക്കിയതായി റിപ്പോര്‍ട്ട്.
സുഡാനിലെ നുബ പര്‍വ്വത നിരകളില്‍നിന്നുള്ള അജേക്ക് കോക്ക് അഭയാര്‍ത്ഥി ക്യാമ്പില്‍ താമസിക്കുന്ന അമോണ ഇബ്രാഹിം എന്ന കുട്ടി രഹസ്യമായി ബൈബിള്‍ വായിക്കാന്‍ തുടങ്ങിയശേഷം ക്രിസ്തുവില്‍ വിശ്വാസം അര്‍പ്പിച്ചു.
ഈ വിവരം അറിഞ്ഞ അമോണയുടെ സഹോദരന് ഉടന്‍ വീട്ടില്‍നിന്നും പുറത്തു പോകണമെന്ന് കോപത്തോടെ ആജ്ഞാപിച്ചു. ഡിസംബര്‍ 25-ന് അജോക്ക് കോക്കിലെ ഗ്ളോറിയ ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ ഒരു ആരാധനയില്‍ അമോണ പങ്കെടുത്തത് അവളുടെ അയല്ക്കാരന് കണ്ടു.
ഇതോടനുബന്ധിച്ച് ചോദിച്ചപ്പോള്‍ ഞാന്‍ യേശുവിനെ വ്യക്തിപരമായ കണ്ടുമുട്ടിയെന്നും ഇപ്പോള്‍ ഒരു ക്രിസ്ത്യാനിയായിത്തീര്ന്നുവെന്നും അവരോടു പറഞ്ഞു.
ഈ വിവരം അറിഞ്ഞ അമോണയുടെ വീട്ടുകാര്‍ അവളെ ശത്രുതയോടെ കണ്ടു. ഉടന്‍തന്നെ നിന്റെ ക്രിസ്തു വിശ്വാസം ഉപേക്ഷിച്ച് ഇസ്ളാം മതത്തിലേക്കു മടങ്ങിവരണമെന്ന് ശഠിച്ചു.
കഴിഞ്ഞ വര്‍ഷം അമോണയുടെ സഹോദരന്റെ മുറിയില്‍നിന്നാണ് ഒരു ബൈബിള്‍ കണ്ടെത്തിയത്. അന്നു മുതല്‍ ഇത് ശ്രദ്ധയോടെ വായിച്ചു തുടങ്ങി. അങ്ങനെ ജീവിതത്തിനു തന്നെ മാറ്റം സംഭവിച്ചു.
ഇതിനിടെ അമോണയ്ക്ക് ഒരു രോഗം പിടിപെട്ടു. മരുന്നുകള്‍ വിഫലമായി. അവള് ചില ക്രിസ്ത്യന്‍ സുഹൃത്തുക്കളെ വിളിച്ചു വിവരം പറഞ്ഞു. അവര്‍ ഒരു പ്രാദേശിക പള്ളിയംഗങ്ങളെ വിളിച്ചു.
അവര്‍ പ്രാര്‍ത്ഥിച്ചതോടെ രോഗസൌഖ്യം പ്രാപിക്കുകയും ചെയ്തു. ഇപ്പോള്‍ പെണ്‍കുട്ടി ഒറ്റപ്പെട്ട അവസ്ഥയിലാണ് എങ്കിലും കര്‍ത്താവില്‍ വിശ്വസിച്ചു ഉറച്ചു നില്ക്കുന്നു.
അവള്‍ക്കും വീട്ടുകാര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുക.

