മനുഷ്യരുടെയുള്‍പ്പെടെ മാംസം തിന്നുന്ന ഈച്ചകള്‍ പടരുന്നു: ആശങ്കയോടെ അമേരിക്ക

മനുഷ്യരുടെയുള്‍പ്പെടെ മാംസം തിന്നുന്ന ഈച്ചകള്‍ പടരുന്നു: ആശങ്കയോടെ അമേരിക്ക

Breaking News Health

മനുഷ്യരുടെയുള്‍പ്പെടെ മാംസം തിന്നുന്ന ഈച്ചകള്‍ പടരുന്നു: ആശങ്കയോടെ അമേരിക്ക

വളര്‍ത്തു മൃഗങ്ങളെയും മനുഷ്യരെയും ഗുരുതരമായി ബാധിക്കുന്ന മാംസം തിന്നുന്ന പരാന്നഭോജിയായ ന്യൂ വേള്‍ഡ് സ്ക്രൂവോം മെക്സിക്കോയിലും സെന്‍ട്രല്‍ അമേരിക്കയുടെ ചില ഭാഗങ്ങളിലും പടരുന്നതായി റിപ്പോര്‍ട്ട്.

മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്ക് ഇത് വ്യാപിക്കുന്നത് കടുത്ത ആശങ്ക സൃഷ്ടിക്കുന്നു. ലാര്‍വകള്‍ ജീവനുള്ള കോശങ്ങളെ ഭക്ഷിക്കുന്ന ഒരു തരം ഈച്ചയാണിത്.

ഈ വ്യാപനം ആരംഭിച്ചതുമുതല്‍ മെക്സിക്കോയില്‍ 500-ലധികം ആളുകള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 2026-ല്‍ രോഗങ്ങള്‍ കുത്തനെ കൂടിയതായി ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു.

ഒരു മരണമെങ്കിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പെണ്‍ സ്ക്രൂവോം ഈച്ചകള്‍ തുറന്ന മുറിവുകളിലോ, മൂക്ക്, വായ, കണ്ണുകള്‍, ചെവികള്‍ തുടങ്ങിയ ഭാഗങ്ങളിലോ മുട്ടയിടുന്നു.

ഒരു ദിവസത്തിനുള്ളില്‍ മുട്ടകള്‍ വിരിഞ്ഞ് പുറത്തു വരുന്ന ലാര്‍വകള്‍ മുറിവുകളിലേക്ക് തുളച്ചു കയറി ജീവനുള്ള മാംസങ്ങള്‍ തിന്നു തുടങ്ങുന്നു.

ചികിത്സ ലഭിച്ചില്ലെങ്കില്‍ ഈ ബാധിത പേശികള്‍ തരുണാസ്ഥി, അസ്ഥികള്‍ എന്നിവയെ സാരമായി ബാധിച്ച് ഗുരുതരമായ പരിക്കുകള്‍ ഉണ്ടാക്കും. മനുഷ്യരില്‍ ഈ അവസ്ഥയെ മയാസിസ് എന്നു വിളിക്കുന്നു.

രോഗബാധയേറ്റവരില്‍ പകുതിയിലധികവും കാലുകളിലോ, പാദങ്ങളിലോ ആണ് ബാധിച്ചത്. ചിലര്‍ക്ക് തല, കഴുത്ത്, മൂക്ക്, വായ, കണ്ണുകള്‍ എന്നിവിടങ്ങളിലും ബാധിച്ചു. രോഗബാധിതരില്‍ ഭൂരിഭാഗവും മുതിര്‍ന്നവരാണ്.

യേശുവിന്റെ ഒലിവ് മല പ്രസംഗത്തില്‍ അന്ത്യകാലത്ത് സംഭവിക്കുവാന്‍ പോകുന്ന അടയാളങ്ങളെപ്പറ്റി പറയുന്നതില്‍ ബാധയെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. (ലൂക്കോ. 21:11) വെളിപ്പാട് പുസ്തകത്തിലും പരാമര്‍ശിക്കുന്നുണ്ട്.

മനുഷ്യരാശിയെ കൊല്ലുവാന്‍ മാരകമായ ബാധ ഒരുക്കുമെന്ന് 6:8-ല്‍ പറയുന്നു. ഇതൊക്കെ കാണുമ്പോള്‍ ദൈവജനം കൂടുതല്‍ ഉണര്‍ന്നും ജാഗ്രതയോടെയും ആയിരിക്കുക. കര്‍ത്താവിന്റെ രണ്ടാമത്തെ വരവ് ഏറ്റവും ആസന്നമായിരിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.