ഗാസ യുദ്ധക്കാലത്ത് യിസ്രായേലും അറബ് രാജ്യങ്ങളും തമ്മിലുള്ള രഹസ്യ ബന്ധങ്ങളുടെ വിവരണം പുറത്തുവന്നു
യിസ്രായേല്‍ ഹമാസ് യുദ്ധകാലത്ത് അറബ് ലോകം യിസ്രായേലിനെ പരസ്യമായി അപലപിച്ചിട്ടുണ്ട്. എന്നിരുന്നാലും ഗാസ യുദ്ധത്തില്‍ കുറഞ്ഞത് ആറു പ്രമുഖ അറബ് രാജ്യങ്ങളെങ്കിലും യിസ്രായേലുമായി രഹസ്യമായി സഹകരിച്ചിരുന്നുവെന്നു വാഷിംഗ്ടണ്‍ പോസ്റ്റ് ശനിയാഴ്ച വെളിപ്പെടുത്തി.
സൌദി അറേബ്യ, യോര്ദ്ദാന്, ഈജിപ്റ്റ്, ബഹ്റൈന്‍, ഖത്തര്‍, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവയെല്ലാം ഗാസ യുദ്ധ കാലത്ത് യിസ്രായേലുമായി അടുത്ത രഹസ്യാന്വേഷണ, സൈനിക സഹകരണം പുലര്‍ത്തിയരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
അറബ് യിസ്രായേല്‍ സഹകരണം യു.എസ്. സെന്‍ട്രല്‍ കമാന്‍ഡുമായി ഏകോപിപ്പിക്കുകയും റീജിയണല്‍ സെക്യൂരിട്ടി കണ്സ്ട്രക്റ്റ് എന്നറിയപ്പെടുന്ന പ്രാദേശിക സുരക്ഷാ ശൃംഘലയുടെ ഭാഗവുമാണ്.
വാഷിംഗ്ടണ്‍ പ്രാദേശിക സുരക്ഷാ ഘടനയുടെ ഉദ്ദേശം ഇസ്ളാമിക് റിപ്പബ്ളിക് ഓഫ് ഇറാനില്‍നിന്നും അതിന്റെ പ്രാദേശിക ഭീകരവാദികളായ ഹമാസ്, ഹിസ്ബുള്ള, ഹൂത്തികള്‍ എന്നിവരില്‍നിന്നുമുള്ള ഭീഷണിയെ ചെറുക്കുക എന്നതാണ്.
ഇന്റര്‍നാഷണല്‍ കണ്‍സേര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റുകളുമായി ചേര്‍ന്ന് പത്രം ചോര്‍ത്തിയ രേഖകളെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട്.
യിസ്രായേലിലെയും അറബ് മേഖലയിലെയും മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥരും യു.എസ്. സൈനികരും തമ്മിലുള്ള എല്ലാ പ്രതിരോധ യോഗങ്ങളെയും സ്പോണ്സര് ചെയ്തതും രഹസ്യാത്മകവും എന്ന് നിര്‍വ്വചിക്കുകയും ഫോട്ടോ ഗ്രാഫിക് വിലക്കുകള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് മാധ്യമങ്ങളെ മനഃപൂര്‍വ്വം ചിത്രത്തില്‍നിന്നു മാറ്റി നിര്‍ത്തുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷം യിസ്രായേലിനെതിരെ ഇറാന് നൂറുകണക്കിനു മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചപ്പോള്‍ യോര്‍ദ്ദാനും സൌദി അറേബ്യയും ഒരു അന്താരാഷ്ട്ര ഐക്യത്തില്‍ ഉള്‍പ്പെട്ടിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
അവര്‍ യിസ്രായേലിനു നേരെ തൊടുത്തുവിട്ട ചില ഇറാനിയന്‍ പ്രൊജക്ടൈലുകള്‍ തടുത്തു. ഇതേ അറബ് രാജ്യങ്ങള്‍ തന്നെയാണ് യിസ്രായേലിനെതിരെ ഗാസയില്‍ യുദ്ധക്കുറ്റങ്ങളും വംശഹത്യയും നടത്തിയതായി പരസ്യമായി ആരോപിച്ചത്.

