ഇന്ത്യന്‍ സഭ വേഗത്തില്‍ വളരുന്നു: അഭിമുഖത്തില്‍ ക്രിസ്ത്യന്‍ നേതാവ്

ഇന്ത്യന്‍ സഭ വേഗത്തില്‍ വളരുന്നു: അഭിമുഖത്തില്‍ ക്രിസ്ത്യന്‍ നേതാവ്

Breaking News India

ഇന്ത്യന്‍ സഭ വേഗത്തില്‍ വളരുന്നു: അഭിമുഖത്തില്‍ ക്രിസ്ത്യന്‍ നേതാവ്

ഇന്ത്യയിലെ ക്രൈസ്തവ സഭ ശ്രദ്ധേയമായ വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിക്കുന്നു. ഇത് രാജ്യത്തുടനീളമുള്ള ദൈവത്തിന്റെ പ്രവര്‍ത്തനത്തിന്റെ അടയാളമാണെന്ന് ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യ (ഇഎഫ്ഐ) ജനറല്‍ സെക്രട്ടറി വിജയേഷ്ലാല്‍ പറഞ്ഞു.

എന്നാല്‍ പ്രോത്സാഹജനകമായ വികാസത്തോടൊപ്പം ശിഷ്യത്വത്തിലും നേതൃത്വത്തിലും സമൂഹ ഇടപെടലിലും കൂടുതല്‍ ആഴത്തിലുള്ള ഇടപെടല്‍ അനിവാര്യമാണെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കുന്നു. ക്രിസ്ത്യന്‍ ഡെയ്ലി ഇന്റര്‍നാഷണലിനു അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

യഥാസ്ഥിതികമായി പറഞ്ഞാല്‍ ഇന്ത്യയില്‍ ഓരോ ദിവസവും 3,000 മുതല്‍ 5,000 വരെ ആളുകള്‍ ക്രിസ്തുവിങ്കലേക്കു വരുന്നു. വിജയേഷ്ലാല്‍ പറഞ്ഞു. വളര്‍ച്ചയുടെ വേഗതയെ സ്ഫോടനാത്മകം എന്നു വിശേഷിപ്പിച്ചു.

ആഫ്രിക്കയിലേതുപോലെയല്ലെങ്കിലും ഇത് കൃത്യമായി അളക്കാന്‍ സമഗ്രമായ ഗവേഷണം ഇപ്പോഴും നടന്നിട്ടില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ സംഖ്യകള്‍ സാധാരണയായി വ്യവസ്ഥാപിത പഠനത്തേക്കാള്‍ ഉപാധികളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൃത്യമായ ഗവേഷണം നടത്തിക്കഴിഞ്ഞാല്‍ ആദ്യം ഇന്ത്യാക്കാര്‍ അതിനെക്കുറിച്ച് ഗൌരവമായി ചിന്തിക്കണം. ഓപ്പറേഷന്‍ വേള്‍ഡ് പോലുള്ള ഗ്രൂപ്പുകള്‍ നിലവില്‍ കണക്കാക്കുന്നതിനേക്കാള്‍ വളര്‍ച്ചാ നിരക്ക് കൂടുതലായിരിക്കുമെന്ന് എനിക്ക് ബോധ്യമുണ്ട്.

ഈ വളര്‍ച്ചയുടെ ഭൂരിഭാഗവും വടക്കേ ഇന്ത്യയിലും, മധ്യ ഇന്ത്യയിലും ആണെന്നും അദ്ദേഹം വിശദീകരിച്ചു. തദ്ദേശീയ പ്രസ്ഥാനങ്ങളെ ചുറ്റിപ്പറ്റിയുള്ള പ്രവര്‍ത്തനങ്ങളാണുള്ളത്.

അവരില്‍ ഒരാള്‍ പോലും പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ആരില്‍നിന്നും ഇടപെടുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്നില്ല. സഭ വളരുന്നുണ്ടെങ്കിലും ശിഷ്യത്വം, നേതൃത്വ വികസനം, സാമൂഹിക ഇടപെടല്‍ എന്നിവയിലേക്ക് മനപൂര്‍വ്വമായ മാറ്റം വരുത്തിയില്ലെങ്കില്‍ സഭ ഒരു മൈല്‍ വീതിയും ഒരു ഇഞ്ച് ആഴവും ഉള്ളതായി മാറുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി.

പക്വതയുള്ള ഒരു സഭ, സ്വയം പര്യാപ്തമായ ഒരു സഭ പാശ്ചാത്യ ലോകത്തില്‍നിന്ന് കടപ്പെടുന്ന ഒരു സത്വമല്ല, ഇന്ത്യന്‍ ക്രിസ്ത്യന്‍ സത്വത്തില്‍ ഉറച്ചു നില്‍ക്കുന്ന ഒരു സഭ അതാണ് എന്റെ പ്രതീക്ഷ. അദ്ദേഹം വ്യക്തമാക്കി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.