ചൈനയിലെ ഏറ്റവും വലിയ രഹസ്യ സഭകളിലൊന്നിന്റെ പാസ്റ്ററെയും 30 ശുശ്രൂഷകരെയും കസ്റ്റഡിയിലെടുത്തു
ബീജിംഗ്: ചൈനയിലെ ഏറ്റവും വലിയ രഹസ്യ സഭകളിലൊന്നായ ബീജിംഗ് സിയോന്‍ ചര്‍ച്ചിന്റെ സ്ഥാപകനും ശഉശ്രൂഷകനുമായ പാസ്റ്റര്‍ മിംഗ്രി എസ്ര ജിന്‍ ഉള്‍പ്പെടെ 30 ഓളം ശുശ്രൂഷകരെ സുരക്ഷാ പോലീസ് 6 പ്രവിശ്യകളിലായി അധികൃതര്‍ നടത്തിയ റെയ്ഡുകളില്‍ കസ്റ്റഡിയിലെടുത്തു.
ചൈനയിലെ ഏറ്റവും അറിയപ്പെടുന്ന ക്രിസ്ത്യന്‍ നേതാക്കളില്‍ ഒരാളായ പാസ്റ്റ്രര്‍ മിംഗ്രിയാല്‍ 2007-ല്‍ സ്ഥാപിതമായ സിയോന്‍ ചര്‍ച്ച് ചൈനയിലെ ഏറ്റവും വലിയ രജിസ്റ്റര്‍ ചെയ്യാത്ത സഭകളില്‍ ഒന്നായി വളര്‍ന്നു.
40 നഗരങ്ങളിലായി വീടുകളിലും റെസ്റ്റോറന്റുകളിലും, കെട്ടിടങ്ങളിലുമൊക്കെയായി 5000 ത്തിലധികം സജീവ അംഗങ്ങള്‍ ആരാധന നടത്തുന്നു.
സര്‍ക്കാരിന്റെ നിരീക്ഷണ ക്യാമറ സ്ഥാപിക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് 2018-ല്‍ ചര്‍ച്ച് നിരോധിക്കപ്പെട്ടു. എന്നാല്‍ കോവിഡ് കാലത്ത് രഹസ്യമായും ഓണ്‍ലൈനിലും പ്രവര്‍ത്തനം തുടര്‍ന്നു. ആയിരക്കണക്കിനു പുതിയ വിശ്വാസികളെ ആരര്‍ഷിക്കാന്‍ കഴിഞ്ഞു.
ഇന്റര്‍നെറ്റ് വഴി നിയമവിരുദ്ധമായി മതപരമായ ഉള്ളടക്കം പ്രചരിപ്പിച്ചതായി ആരോപിക്കപ്പെടുന്ന പാസ്റ്റര്‍മാരെ ചൈനീസ് അധികൃതര്‍ ലക്ഷ്യമിട്ടതായി ഇപ്പോള്‍ അമേരിക്കയില്‍ താമസിക്കുന്ന സിയോന്‍ ചര്‍ച്ച് പാസ്റ്റര്‍ ഷോണ്‍ ലോംഗ് പറഞ്ഞു.
ചൈനീസ് ഭരണഘടനയില്‍ എഴുതിയിരിക്കുന്ന മതസ്വാതന്ത്ര്യത്തിന്റെ ക്രൂരമായ ലംഘനമാണ് എന്ന് അദ്ദേഹം റെയ്ഡുകളെ വിശേഷിപ്പിച്ചു.
വ്യാപകമായ അറസ്റ്റുകള്‍ ഉണ്ടായിട്ടും രഹസ്യമായും ഓണ്‍ലൈനായും കൂട്ടായ്മകള്‍ തുടരുമെന്ന് സിയോന്‍ ചര്‍ച്ച് അംഗങ്ങള്‍ പറയുന്നു. ഞങ്ങള്‍ ചെയ്യുന്നത് നിര്‍ത്തില്ല.
എന്തായാലും ഞങ്ങള്‍ യേശുക്രിസ്തുവിന്റെ സുവിശേഷം പങ്കിടും അംഗങ്ങള്‍ പറയുന്നു.

