യു.എസ്. സൈനിക ഇടപെടല്‍ നൈജീരിയായിലെ ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണങ്ങള്‍ തടഞ്ഞില്ലെന്ന് ആരോപണം

യു.എസ്. സൈനിക ഇടപെടല്‍ നൈജീരിയായിലെ ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണങ്ങള്‍ തടഞ്ഞില്ലെന്ന് ആരോപണം

Breaking News USA

യു.എസ്. സൈനിക ഇടപെടല്‍ നൈജീരിയായിലെ ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണങ്ങള്‍ തടഞ്ഞില്ലെന്ന് ആരോപണം

കഴിഞ്ഞ വര്‍ഷം നൈജീരിയായില്‍ ആരംഭിച്ച അമേരിക്കന്‍ സൈനിക ഇടപെടല്‍ രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന ക്രിസ്ത്യന്‍ വിരുദ്ധ ആക്രമണങ്ങള്‍ തടയുന്നതില്‍ സഹായകരമായി പ്രവര്‍ത്തിച്ചിട്ടില്ലെന്ന് ആരോപണം.

തട്ടിക്കൊണ്ടുപോയി ഇസ്ളാമിലേക്ക് മതംമാറ്റാന്‍ നിര്‍ബന്ധിതരാക്കപ്പെട്ട ക്രിസ്ത്യന്‍ സ്ത്രീകളെയും പെണ്‍കുട്ടികളെയും പിന്തുണയ്ക്കുന്ന ജാവേസ് മൂസ എന്ന പേരില്‍ അറിയപ്പെടുന്ന ഒരു അഭിഭാഷകന്‍ ഒരു മാധ്യമത്തിനു അനുവദിച്ച അഭിമുഖത്തില്‍ വെളിപ്പെടുത്തിയതാണ് ഈ വിവരം.

തട്ടിക്കൊണ്ടുപോകപ്പെട്ട ക്രിസ്ത്യാനികള്‍ തടങ്കലുകളില്‍ ഭയാനകമായ സാഹചര്യങ്ങള്‍ നേരിടുന്ന കഥകളും ക്രിസ്ത്യന്‍ വിരുദ്ധ ഭീഷണികളെക്കുറിച്ചുള്ള തന്റെ സ്വന്തം അനുഭവങ്ങളും പങ്കുവെച്ചു. ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഇത് സഹായകരമായിരുന്നില്ല.

കാരണം യു.എസ്. അവരുടെ ജെറ്റുകള്‍ ഉപയോഗിക്കുകയും ആക്രമണകാരികളെ ബോംബിടുകയും ചെയ്തപ്പോള്‍ അത് നിലനിര്‍ത്തിയിരുന്നെങ്കില്‍ അത് സഹായകരമാകുമായിരുന്നുവെന്ന് ക്രിസ്ത്യാനികള്‍ക്ക് തോന്നി.

പക്ഷെ അത് നിലനിര്‍ത്തിയില്ല. മൂസ പറഞ്ഞു. ഇപ്പോള്‍ എല്ലാ മേഖലകളിലും ആക്രമണങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.