ട്രംപിന്റെ വിജയത്തെ 'പുതിയ തുടക്കം' എന്നു വിശേഷിപ്പിച്ച് യിസ്രായേല്‍

ട്രംപിന്റെ വിജയത്തെ ‘പുതിയ തുടക്കം’ എന്നു വിശേഷിപ്പിച്ച് യിസ്രായേല്‍

Asia Breaking News Europe USA

ട്രംപിന്റെ വിജയത്തെ ‘പുതിയ തുടക്കം’ എന്നു വിശേഷിപ്പിച്ച് യിസ്രായേല്‍

യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഡൊണാള്‍ഡ് ട്രംപിന്റെ വിജയം പുതിയ തുടക്കമാണെന്ന് യിസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. “ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചുവരവിനു അഭിനന്ദനങ്ങള്‍” സോഷ്യല്‍ മീഡിയ പ്ളാറ്റ്ഫോമായ എക്സില്‍ നെതന്യാഹു കുറിച്ചു.

ട്രംപിന്റെ മുന്‍ പ്രസിഡന്റിന്റെ കീഴില്‍ അറബ് യിസ്രായേല്‍ സാധാരണ വല്‍ക്കരണത്തെക്കുറിച്ചുള്ള അബ്രഹാം ഉടമ്പടി യിസ്രായേലും യുണൈറ്റഡ് അറബ് എമിറേറ്റുകളും തമ്മിലും യിസ്രായേലും ബഹറൈനും തമ്മിലും ഒപ്പുവച്ചപ്പോള്‍ യു.എസ്. എംബസി യെരുശലേമിലേക്കു മാറ്റി.

ട്രംപിനു കീഴില്‍ യു.എസുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും നെതന്യാഹു വ്യക്തമാക്കി.

വൈറ്റ് ഹൌസിലേക്കുള്ള താങ്കളുടെ ചരിത്രപരമായ തിരിച്ചു വരവ് അമേരിക്കയ്ക്ക് ഒരു പുതിയ തുടക്കവും യിസ്രായേലും അമേരിക്കയും തമ്മിലുള്ള മഹത്തായ സഖ്യത്തിനു ശക്തമായ പ്രതിബദ്ധതയും നല്‍കുന്നു.

ട്രംപ് ജയിച്ചപ്പോള്‍ കൂടുതല്‍ യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ ട്രംപിനൊപ്പം സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനവിച്ചിട്ടുണ്ട്.