മതന്യൂനപക്ഷ പെണ്‍കുട്ടികളെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നതിനെതിരെ പാക്കിസ്ഥാന്‍ നടപടിയെടുക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍
മതന്യൂനപക്ഷങ്ങളില്‍നിന്നുള്ള പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയതോ നിര്‍ബന്ധിച്ച് മതം മാറിയതോ ആയ സംഭവങ്ങള്‍ വര്‍ദ്ധിക്കുന്നതില്‍ നടപടിയെടുക്കണമെന്ന് പാക്കിസ്ഥാനോട് യൂറോപ്യന്‍ യൂണിയന്‍ പ്രമേയം പാസ്സാക്കി.
13 വയസുള്ള ക്രിസ്ത്യന്‍ പെണ്‍കുട്ടിയായ മരിയ ഹബാബിന്റെ കേസ് എടുത്തുകാണിച്ചുകൊണ്ട് നിയമപരമായ പ്രാതിനിധ്യം, അവളുടെ കുടുംബത്തിനു നീതി, പിന്തുണ എന്നിവ ഉറപ്പാക്കാന്‍ പാക്കിസ്ഥാന്‍ സര്‍ക്കാരിവോട് ആവശ്യപ്പെടുന്ന പ്രമേയമാണ് വ്യാഴാഴ്ച പാസ്സാക്കിയത്.
പാക്കിസ്ഥാനിലെ വിശാലമായ മനുഷ്യാവകാശ ലംഘനങ്ങളുടെ പ്രതീകമായി മരിയയുടെ കേസ് വിശേഷിപ്പിച്ചു.
2025-ലെ ഐക്യരാഷ്ട്ര സഭയുടെ കണക്കുകള്‍ ഉദ്ധരിച്ച് വിവാഹത്തിലൂടെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയരായ സ്ത്രീകളിലും പെണ്‍കുട്ടികളിലും ഏകദേശം 75 ശതമാനം ഹിന്ദുക്കളും 25 ശതമാനം ക്രിസ്ത്യാനികളുമാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടി.
പാക്കിസ്ഥാനില്‍ എല്ലാ വര്‍ഷവും ആയിരത്തിലധികം ഇത്തരം സംഭവങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

