അന്തർദേശീയ മാധ്യമ സംഘടന രൂപീകൃതമായി (CMA)

അന്തർദേശീയ മാധ്യമ സംഘടന രൂപീകൃതമായി (CMA)

Breaking News India Kerala

അന്തർദേശീയ മാധ്യമ സംഘടന രൂപീകൃതമായി

തിരുവനന്തപുരം: ക്രൈസ്തവ മാധ്യമ ലോകത്തിൽ ഒരു ചരിത്രപരമായ ചുവടുവെയ്പ്പ് ആണ്.ക്രിസ്ത്യൻ മീഡിയ അസോസിയേഷൻ (CMA) സഭാ വ്യത്യാസമില്ലാതെ ക്രൈസ്തവ മാധ്യമ സമൂഹം ഒന്നിച്ച് ഒരു കുടക്കീഴിൽ ഇദംപ്രദമായി അണിചേരുന്നു.

ക്രിസ്ത്യൻ മീഡിയ അസോസിയേഷൻ (CMA) രജിസ്റ്റർ ചെയ്ത വാർത്ത പ്രചരിച്ചതോടെ സംഘടനയ്ക്ക് ക്രൈസ്തവ മാധ്യമ പ്രവർത്തകരുടെ വർദ്ധിച്ച പിന്തുണയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

മാധ്യമ പ്രവർത്തന രംഗത്തേക്ക് പുത്തൻ തലമുറയെ വാർത്തെടുക്കുക, മാധ്യമ പ്രവർത്തകർക്ക് ശരിയായ ദിശാബോധം ഉണർത്തുക,മാധ്യമ പ്രവർത്തന രംഗത്ത് വർദ്ധിച്ചുവരുന്ന പക്ഷപാതപരമായ പ്രവർത്തന രീതിയിൽ നിന്ന് വേറിട്ട നിലപാടും, ആശയവും ഉയർത്തികാട്ടുക, എന്നിവയാണ് CMA- യുടെ ലക്ഷ്യങ്ങൾ.ആഗോള തലത്തിലാണ് ഇതിന്റെ പ്രവർത്തന പരിധി.

CMA-യുടെ ഭാരവാഹികൾ.

*ചെയർമാൻ:* പാസ്റ്റർ,തോമസ് കുര്യൻ (USA)
*ജനറൽ പ്രസിഡന്റ്:* പാസ്റ്റർ,പോൾ സുരേന്ദ്രൻ.(IPC)
*ജനറൽ വൈസ് പ്രസിഡന്റ്:* പാസ്റ്റർ,റോയി ചെറിയാൻ.(ശാരോൻ ഫെലോഷിപ്പ്)
*ജനറൽ സെക്രട്ടറി:* പാസ്റ്റർ,ബോബൻ ക്ലീറ്റസ്.(IPC)
*ജനറൽ ജോയിന്റ് സെക്രട്ടറി:* പാസ്റ്റർ,G.P.നിശ്ചൽ റോയി.(ചർച്ച് ഓഫ് ഗോഡ്)
*ജനറൽ ട്രഷറാർ:* പാസ്റ്റർ,ജോൺസൺ ശാമുവേൽ.(IPC)
*എക്സിക്യൂട്ടിവ് അംഗങ്ങൾ:*
പാസ്റ്റർ,P.C ജോസഫ്, എറണാകുളം.(IPC)
പാസ്റ്റർ,വർഗീസ് ഉതുപ്പ് കോതമംഗലം.(IPC)
*USA കോഡിനേറ്റർ:* പാസ്റ്റർ,മാത്യൂസ് ഇട്ടി.(Florida)
എന്നിവരെ തെരെഞ്ഞെടുത്തു.

*CMA-യിൽ ആർക്ക് അംഗമാകാം…?*

1) 18 വയസിന് മുകളിൽ പ്രായമുളളവരും,ഏതെങ്കിലും ക്രൈസ്തവ മാധ്യമത്തിലെ അംഗീകരിക്കപ്പെട്ട പ്രവർത്തകനോ,പ്രസാധകനോ ആയിരിക്കണം.
2) ക്രൈസ്തവ മാധ്യമ രംഗത്ത് എഴുത്തുകാരനോ,പത്രാധിപനോ എന്ന് തെളിയിക്കാൻ കഴിയുന്ന രേഖ ഉണ്ടായിരിക്കണം.
3) അംഗമായി ചേരുന്ന വ്യക്തി ഒരു ക്രിസ്തീയ സഭ വിശ്വാസി ആയിരിക്കണം.
4) അംഗമാകുവാൻ ആഗ്രഹിക്കുന്ന വ്യക്തി CMA എക്സിക്യുട്ടീവ് അംഗത്തെ കൊണ്ടോ,പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനത്തിന്റെയോ ശുപാർശ കത്ത് നല്കേണ്ടതാണ്.
5) അംഗമായി ചേരാൻ അപേക്ഷാ ഫോം പൂരിപ്പിച്ച് നല്കുകയും,അംഗത്വ ഫീസ് അടക്കേണ്ടതുമാണ്. _(കേരളത്തിലെ അംഗങ്ങൾക്ക് Id കാർഡിന് 500/- രൂപയും,ഓൾ ഇന്ത്യാ അംഗങ്ങൾക്ക് Id കാർഡിന് 2000/-രൂപയും,ഇന്റർനാഷനൽ അംഗങ്ങൾക്ക് Id കാർഡിന് 5000/- രൂപയും)_
6) അംഗമായി തീരുന്ന വ്യക്തിക്ക് ഐഡി കാർഡും,വാഹനത്തിൽ പതിപ്പിക്കാനുള്ള സ്റ്റിക്കറും,ഒരു വർഷത്തെ സൗജന്യ ഇൻഷുറൻസും ലഭിക്കുന്നതാണ്.
7) CMA – യിൽ അംഗങ്ങളേ ചേർക്കുന്നതിന്റെയും/ ആവശ്യം വന്നാൽ നീക്കം ചെയ്യുന്നതിന്റെയും ചുമതല CMA എക്സിക്യുട്ടിവ് കമ്മിറ്റിയിൽ നിപ്ക്ഷിത്തമായിരിക്കും.

*സംഘടന ദൗത്യം*

*1️⃣ ക്രൈസ്തവ മാധ്യമ പ്രവർത്തകർക്കായി നിലകൊള്ളുന്ന സംഘടന.*

a) മാധ്യമ മേഖലയിലെ ഒറ്റപ്പെടുത്തൽ അവസാനിപ്പിക്കുക.
b) മതിയായ നിയമ സംരക്ഷണം ഉറപ്പാക്കുക.
c) ഭരണഘടന അനുവദിക്കുന്ന ആവിഷ്കാര സ്വാതന്ത്ര്യവും,മാധ്യമ സ്വാതന്ത്ര്യവും ഉറപ്പാക്കുക.
d) മാധ്യമ പ്രവർത്തന മേഖലയിൽ സാമ്പത്തികമായും,ശാരീരികമായും ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് സംരക്ഷണം നൽകുക.
e) നവാഗതരായ മാധ്യമ പ്രവർത്തകരെ വളർത്തിയെടുക്കുക.

*2️⃣ സാമൂഹിക സാംസ്കാരിക സാഹിത്യ മേഖലകളിൽ സജീവ സാന്നിധ്യമായി മാറുക.*

a) വായനയും,എഴുത്തും സമൂഹത്തിൽ നിലനിർത്താൻ വേണ്ടി പ്രവർത്തിക്കുക.
b) ക്രൈസ്തവ സാഹിത്യ സൃഷ്ടികളെ പ്രോത്സാഹിപ്പിക്കുക.
c) ഡിജിറ്റൽ ലൈബ്രറികൾ സ്ഥാപിക്കുക.
d) അർഹരായവരെ കണ്ടെത്തി ആദരിക്കുക.
e) പബ്ലിഷിംഗ് രംഗത്ത് സജീവമാകുകയും,മറ്റുള്ളവരെ ശക്തരാക്കുക.

*3️⃣ ജീവകാരുണ്യ മേഖലയിലെ പ്രവർത്തനങ്ങൾ.*

a) ആരോഗ്യ രംഗത്ത് ചികിത്സാ സഹായം നൽകുക.
b) വിദ്യാഭ്യാസ മേഖലയിൽ ഉന്നത വിദ്യാഭ്യാസത്തിന് കൈത്താങ്ങൽ നൽകുക.
c) ഭവന രഹിതരെ സഹായിക്കുക.

CMA- ക്ക് വേണ്ടി സെക്രട്ടറി.
Pastor,ബോബൻ ക്ലീറ്റസ്.

☎️ *9947183879*
*9562305308*