അഫ്ഗാന്‍ വിട്ടവര്‍ ജീവിക്കാനായി കുട്ടികളെ വില്‍ക്കുന്നു

അഫ്ഗാന്‍ വിട്ടവര്‍ ജീവിക്കാനായി കുട്ടികളെ വില്‍ക്കുന്നു

Breaking News Top News

അഫ്ഗാന്‍ വിട്ടവര്‍ ജീവിക്കാനായി കുട്ടികളെ വില്‍ക്കുന്നു
കാബൂള്‍ ‍: താലിബാന്‍ ഭരണം പിടിച്ചെടുത്തതിനെത്തുടര്‍ന്നു ജീവനെ ഭയന്ന് അഫ്ഗാനിസ്ഥാനില്‍നിന്നും പാലായനം ചെയ്തവര്‍ പട്ടിണി മാറ്റാനായി സ്വന്തം കുട്ടികളെ വില്‍ക്കുന്നുവെന്ന് റിപ്പോര്‍ട്ട്. കുട്ടികള്‍ക്കൊപ്പം അവയവങ്ങളും ഇവര്‍ വില്‍ക്കുകയാണ്.

ടോളോ ന്യൂസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത് അഫ്ഗാന്റെ വടക്കന്‍ മേഖലയിലുള്ള ബാല്‍ക്, ബാര്‍ ഇപുല്‍ ‍, ഫര്യാബ്, ജോസ്ജാന്‍ മേഖലയില്‍ നിന്ന് പാലായനം ചെയ്ത ഒരു കൂട്ടം അഫ്ഗാനികളാണ് കൊടും പട്ടിണിയില്‍ ജീവിതം തള്ളി നീക്കുന്നത്.

ബാല്‍ഖ് പ്രവിശ്യയുടെ തലസ്ഥാനമായ മസാര്‍ ഇ ഷെരിഫിലാണ് നിലവില്‍ ഇവര്‍ ഉള്ളത്.

ഇവര്‍ക്ക് പണവും ഭക്ഷണവും എത്തിച്ചു നല്‍കുന്നുണ്ടെന്നും കിഡ്നി ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ നല്‍കുന്നതും കുട്ടികളെ വില്‍പ്പനവയ്ക്ക് വെയ്ക്കുന്നതും ഒഴിവാക്കണമെന്ന് ഇവരോട് നിരന്തരം അഭ്യര്‍ത്ഥിക്കുന്നുണ്ടെന്നും മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചാരിറ്റി കമ്മറ്റി അറിയിച്ചു.

രണ്ടു മുതല്‍ ഏഴു കുട്ടികള്‍ വരെയാണ് ഒരു കുടുംബത്തിനുള്ളത്. ഒരു ലക്ഷം മുതല്‍ ഒന്നര ലക്ഷം രൂപാ വരെയാണ് ഒരു കുട്ടിയെ വിറ്റാല്‍ കിട്ടുക. കിഡ്നി കൊടുത്താല്‍ ഒന്നര ലക്ഷം മുതല്‍ രണ്ടു ലക്ഷം വരെ കിട്ടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ‍.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.