നൈജീരിയായില്‍ 3 വര്‍ഷത്തിനിടയില്‍ കൊല്ലപ്പെട്ടത് 245 ക്രൈസ്തവര്‍
കഡുന: ക്രൈസ്തവ വിരുദ്ധ ഭീകരാക്രമണങ്ങള്‍ പതിയിരിക്കുന്ന നൈജീരിയായില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ കൊല്ലപ്പെട്ടത് 245 വിശ്വാസികള്‍ . 623 വീടുകള്‍ അഗ്നിക്കിരയാക്കപ്പെട്ടു.
കഡുന സംസ്ഥാനത്തെ സങ്ങന്‍ കട്ടാഫ് പ്രാദേശിക സര്‍ക്കാര്‍ പ്രമുഖനായ ഡൊമിനിക് യാഹായ അറിയിച്ചതാണീ വിവരം. ഇസ്ളാമിക ഭീകര വാദികളാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
2020 മുതലുള്ള ആക്രമണങ്ങളുടെ കണക്കുകളാണിത്. ക്രിസ്തീയ ഭൂരിപക്ഷ പ്രദേശമായിട്ടും ഇവിടെ ക്രൈസ്തവര്‍ കൂട്ടക്കൊലയ്ക്കിരയാകുകയാണ്. ചീഫ് ഡോമില്‍ 2019-ല്‍ 14 കര്‍ഷകരാണ് കൊല്ലപ്പെട്ടത്.
കഡുനയിലെ നിരവധി ഗ്രാമങ്ങളില്‍ തീവ്രവാദി ആക്രമണങ്ങളെ ഭയന്ന് ആയിരക്കണക്കിനു ക്രൈസ്തവര്‍ നാടുവിടേണ്ടി വന്നിട്ടുണ്ട്.
പ്രധാനമായും കര്‍ഷകരാണ് ആക്രമണങ്ങള്‍ക്കിരയാകുന്നത്.

