പാസ്റ്റര്‍ സി.സി. തോമസ് ചര്‍ച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് ഓവര്‍സീയറായി ചുമതലയേറ്റു
മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യ കേരളാ സ്റ്റേറ്റ് ഓവര്‍സീയറായി പാസ്റ്റര്‍ സി.സി. തോമസ് ചുമതലയേറ്റു.
സഭയുടെ യുവജന വിഭാഗം ഡയറക്ടര്‍ , സംസ്ഥാന ഭരണ സമിതി അംഗം, സെമിനാരി അഡ്മിനിസ്ട്രേറ്റര്‍ എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.
എട്ടു വര്‍ഷമായി അമേരിക്കയിലെ ടെന്നസ്സിയിലുള്ള ചാറ്റന്നൂഗ ടൈനര്‍ ചര്‍ച്ച് ഓഫ് ഗോഡ് സഭയുടെ ശുശ്രൂഷകനായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. ഇന്ത്യയ്ക്കകത്തും വിദേശത്തുമുള്ള വിവിധ സെമിനാരികളില്‍നിന്നും വേദശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദങ്ങള്‍ നേടിയിട്ടുണ്ട്.

