അമിത മൊബൈല്‍ ഫോണ്‍ ഉപയോഗം; കുട്ടികളില്‍ നേത്ര രോഗങ്ങള്‍ വര്‍ദ്ധിച്ചു
കോവിഡ് കാലഘട്ടത്തിലെ ഓണ്‍ലൈന്‍ ക്ളാസുകളും അമിത മൊബൈല്‍ ഫോണ്‍ ഉപയോഗവും കുട്ടികളില്‍ കോങ്കണ്ണ് ഉള്‍പ്പെടെ നേത്ര രോഗങ്ങള്‍ വര്‍ദ്ധിക്കാന്‍ ഇടയായെന്ന് നേത്ര ചികിത്സാ രംഗത്തെ വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു.
അങ്കമാലി എല്‍ .എഫ് ആശുപത്രിയില്‍ സംഘടിപ്പിച്ച സെമിനാര്‍ പ്രമേഹവും, രക്തസമ്മര്‍ദ്ദവും അധികരിക്കുന്നത് കാഴ്ച പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നുവെന്നും വിലയിരുത്തി.
ലോക കാഴ്ച ദിനത്തോടനുബന്ധിച്ച് വിഷന്‍ 20-20 ദ റൈറ്റ് ടു സൈറ്റ് ഇന്ത്യ, കേരള സ്റ്റേറ്റ് ഒഫ്താല്‍മോളജിക്കല്‍ സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ നല്‍കാഴ്ച ഇന്നലെ, ഇന്ന്, നാളെ സെമിനാര്‍ സംഘടിപ്പിച്ചത്.
എല്‍ .എഫ് മെഡിക്കല്‍ ഡയറക്ടര്‍ മെറ്റിറ്റസ് ഡോ. ടോണി ഫെര്‍ണാണ്ടസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. സെമിനാറില്‍ രാഷ്ട്രീയ, സാമൂഹിക, വൈദ്യശാസ്ത്ര രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

