ദീര്‍ഘകാല കോവിഡ് ലോകത്തിനു ഭീഷണി

ദീര്‍ഘകാല കോവിഡ് ലോകത്തിനു ഭീഷണി

Breaking News Health

ദീര്‍ഘകാല കോവിഡ് ലോകത്തിനു ഭീഷണി
ദീര്‍ഘകാല കോവിഡ് ലോകത്തിനു ഭീഷണിയാണെന്നും അടിയന്തിര നടപടി സ്വീകരിക്കണമെന്നും ലോകാരോഗ്യ സംഘടന.

ദീര്‍ഘകാല കോവിഡ് ആഗോള തലത്തില്‍ കോടിക്കണക്കിനു ജനങ്ങളുടെ ജീവനെയും ജീവിതോപാധികളെയും ദോഷകരമായി ബാധിച്ചു. സാമ്പത്തിക, ആരോഗ്യ മേഖലകളെ പിടിച്ചുലച്ചു.

ഇതിനെതിരായി അടിയന്തിരവും സുസ്ഥിരവുമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നും ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥാനോം ഗബ്രിയോസസ് പറഞ്ഞു.

കോവിഡ് മുക്തരായവരില്‍ നിരവധി പേരാണ് ഇപ്പോള്‍ ഗുരുതര ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നത്. ഈ രോഗലക്ഷണങ്ങള്‍ തുടരുന്നതിനെയാണ് ദീര്‍ഘകാല കോവിഡ് എന്നു പറയുന്നത്.

കോവിഡ് ബാധിച്ച് 65 ലക്ഷം പേര്‍ മരിക്കുകയും 600 ദശലക്ഷത്തില്‍ അധികം പേര്‍ക്ക് രോഗബാധയുണ്ടാകുകയും ചെയ്തു. സംഘടനയുടെ കണക്കനുസരിച്ച് രോഗബാധിതരായവരില്‍ പത്ത് മുതല്‍ 20 ശതമാനം വരെ ആളുകള്‍ ദീര്‍ഘകാല കോവിഡിന്റെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്.

തുടര്‍ച്ചയായ ക്ഷീണം, ശ്വസ തടസ്സം, ഏകാഗ്രതക്കുറവ് തുടങ്ങിയ നിരവധി അവസ്ഥകളാണ് ഇവരില്‍ ഉണ്ടാകുക. ഇതില്‍ സ്ത്രീകളാണ് ബുദ്ധിമുട്ടനുഭവിക്കുന്നവരില്‍ മുന്നില്‍ ‍.

ഇതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എല്ലാ സര്‍ക്കാരുകളും അടിയന്തിരമായി കൈക്കൊള്ളണമെന്ന് ഗെബ്രിയോസസ് പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.