ആഫ്രിക്കയിലെ ഏറ്റവും വലിയ ചേരിയിലെ 4 ലക്ഷം താമസക്കാര്‍; സുവിശേഷം 22,000 പേരെ ദൈവമക്കളാക്കി

ആഫ്രിക്കയിലെ ഏറ്റവും വലിയ ചേരിയിലെ 4 ലക്ഷം താമസക്കാര്‍; സുവിശേഷം 22,000 പേരെ ദൈവമക്കളാക്കി

Africa Breaking News

ആഫ്രിക്കയിലെ ഏറ്റവും വലിയ ചേരിയിലെ 4 ലക്ഷം താമസക്കാര്‍; സുവിശേഷം 22,000 പേരെ ദൈവമക്കളാക്കി

നെയ്റോബി: ആഫ്രിക്കയിലെ ഏറ്റവും വലിയ ചേരിയാണ് കെനിയയിലെ കിബേര. ഏകദേശം 408,000 ആളുകള്‍ ഈ ചേരിയില്‍ താമസിക്കുന്നു. ഇവിടെ 81,077 വീടുകള്‍ ഉണ്ട്.

ഇവിടത്തെ ഒരു സാധാരണ വീട് എട്ട് അടി നീളത്തില്‍ എട്ടടി മാത്രം വലിപ്പമുള്ളതാണ്. മണ്‍ചുവരുകള്‍ക്കു മീതെ തകരംകൊണ്ടുള്ള മേല്‍ക്കൂര. മണ്ണോ, കോണ്‍ക്രീറ്റ് തറയോ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്.

വീട്ടില്‍ കുളിമുറിയില്ല, അടുക്കളയായി പ്രത്യേക സൌകര്യങ്ങളില്ല. ഇരിക്കാനും ഉറങ്ങാനും മാത്രമുള്ള ഒരു സംവിധാനം മാത്രം. ഇതാണ് ഇവരുടെ വീട്.

ഏറ്റവും വൃത്തിഹീനമായ സാഹചര്യത്തില്‍ ജീവിക്കുന്ന ഇവിടേക്ക് യു.എസിലെ ടെക്സാസില്‍ ഫേറ്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു അന്താരാഷ്ട്ര സുവിശേഷ സംഘടനയാണ് ദി ബക്കറ്റ് മിനിസ്ട്രി.

ശുദ്ധവും സുരക്ഷിതവുമായ കുടിവെള്ളം എത്തിച്ച് അതിലൂടെ ജനങ്ങള്‍ക്ക് സുവിശേഷം പങ്കുവെച്ച് ആത്മാക്കളെ ക്രിസ്തുവിങ്കലേക്ക് നയിക്കുന്നു ഈ പ്രേക്ഷിത പ്രവര്‍ത്തനം.

ദി ബക്കറ്റ് മിനിസ്ട്രിയുടെ സ്ഥാപകനായ ക്രിസ് ബത്ത ആദ്യമായി 2017ലാണ് കിബേരിയിലേക്ക് കാലെടുത്തുവച്ചത്. അദ്ദേഹം കണ്ട കാഴ്ച നടുക്കിക്കളഞ്ഞു. ശുദ്ധവും സുരക്ഷിതവുമായ കുടിവെള്ളം ലഭ്യമായ ഒരു വീടുപോലും ഉണ്ടായിരുന്നില്ല.

ഇവിടെ കുടിവെള്ളം ഒരു അനുഗ്രഹമല്ല മറിച്ച് ശാപം തന്നെയാണ്. കാരണം ആളുകള്‍ നാമമാത്രമായ കുടിവെള്ളം എടുക്കാനായി മണിക്കൂറുകളോളം ക്യൂ നില്‍ക്കണം. പൊട്ടിയ പൈപ്പുകള്‍, അതിലൂടെ വെള്ളം ചീറ്റുന്നു.

ഇത് പുറത്തുവന്ന് മലിനമായ അന്തരീക്ഷത്തില്‍ ആളുകള്‍ ശേഖരിക്കുന്നു. വിവിധ രോഗങ്ങള്‍ക്ക് അടിമകളാണിവര്‍. വയറിളക്കം, ടൈഫോയിഡ്, കോളറ എന്നിവ പകരുന്നു. ശുദ്ധ ജലത്തിന്റെ അടിയന്തിര ആവശ്യം ബെത്ത് തിരിച്ചറിഞ്ഞു.

ചേരിയില്‍ പ്രചാരണത്തിനായി അദ്ദേഹം 60 പേരടങ്ങഉന്ന ഒരു സംഘത്തെ അയച്ചു. അവര്‍ 4 മാസംകൊണ്ട് ഓരോ വീടിന്റെയും വാതിലില്‍ മുട്ടി 81077 വീടുകളുണ്ടെന്ന് തിരിച്ചറിഞ്ഞു.

സുവിശേഷത്തിലൂടെ ചില ആളുകളെ ബെത്തും സംഘവും നേടിയിരുന്നു. 100 പ്രാദേശിക മിഷണറിമാരെ തിരഞ്ഞെടുത്തു കൂടുതലായി കിബേര നിവാസികള്‍ക്ക് വാട്ടര്‍ ഫില്‍റ്ററുകള്‍ ഓരോ വീട്ടിലും വിതരണം ചെയ്തു.

ബക്കറ്റ് മിനിസ്ട്രി 81,377 ഫില്‍റ്ററുകള്‍ വിതരണം ചെയ്തു. അങ്ങനെ ചേരിയിലെ 408 478 നിവാസികള്‍ക്കും ശുദ്ധജലം ലഭിച്ചു. മിഷണറിമാര്‍ എല്ലാ വീടുകളും നിരന്തരം കയറി ഇറങ്ങി സുവിശേഷം പങ്കുവച്ചു.

ബക്കറ്റ് മിന്സ്ട്രി വന്നപ്പോള്‍ അവര്‍ മിഷണറിമാരെ നിയമിച്ചു. ഫില്‍റ്ററുകളും ബക്കറ്റുകളും വിതരണം ചെയ്തു. ആളുകള്‍ സുവിശേഷം സ്വീകരിക്കാന്‍ തുടങ്ങി. കിബേരയിലെ ഗ്രേസ് റിവൈവല്‍ ചര്‍ച്ചിന്റെ പാസ്റ്ററായ ഡിഹാന്‍ഡ പറഞ്ഞു.

ദൈവത്തിന്റെ വലിയ വിളവെടുപ്പ് വരുന്നതായി ഇപ്പോള്‍ നമുക്ക് കാണാന്‍ കഴിയും. 22000ത്തിലധികം ആളുകള്‍ ക്രിസ്തുവിങ്കലേക്ക് പുതുതായി കടന്നുവന്നു. ആളുകള്‍ക്ക് ക്രിസ്തുവിനെ അറിയില്ലായിരുന്നു. പക്ഷെ ഞങ്ങള്‍വന്നു ദൈവം മാറ്റങ്ങള്‍ വരുത്തി.

കിബേരയിലെ നിരവധി സ്ത്രീകള്‍ക്ക് ഉപജീവനമായിരുന്ന വേശ്യാവൃത്തി സംവിധാനവും മങ്ങാന്‍ തുടങ്ങി. 15000 ത്തിലധികം പേര്‍ സ്നാനമേറ്റു. ഒരു മിഷണറിയായ വഫുല പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.