മെഗാ ചർച്ച് സീനിയർ പാസ്റ്റർ ജോൺ ഹേഗിക്കു കോവിഡ്

മെഗാ ചർച്ച് സീനിയർ പാസ്റ്റർ ജോൺ ഹേഗിക്കു കോവിഡ്

Breaking News USA

മെഗാ ചർച്ച് സീനിയർ പാസ്റ്റർ ജോൺ ഹേഗിക്കു കോവിഡ് – പി.പി. ചെറിയാൻ

സാൻ അന്‍റോണിയോ: സാൻ അന്‍റോണിയോ കോർണർ സ്റ്റോൺ ചർച്ച് സീനിയർ പാസ്റ്ററും ടെലി ഇവാഞ്ചലിസ്റ്റുമായ ജോൺ ഹേഗി (80) ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതുസംബന്ധിച്ച അറിയിപ്പ് ഒക്ടോബർ 4 ന് ചർച്ചിൽ നടന്ന ആരാധനാമധ്യേ മകനും പാസ്റ്ററുമായ മാറ്റ ഹാഗി ആണ് അറിയിച്ചത്.

22,000 അംഗങ്ങളുടെ ചർച്ചാണ് കോർണർ സ്റ്റോൺ. ഇതിന്‍റെ സ്ഥാപകനായ ജോൺ ഹേഗിക്കു രണ്ടു ദിവസം മുമ്പാണ് കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയതെന്ന് മകൻ പറഞ്ഞു. മെഡിക്കൽ സംഘത്തിന്‍റെ പരിചരണത്തിൽ കഴിയുന്ന പാസ്റ്ററുടെ ആരോഗ്യനില സാധാരണ നിലയിൽ ആണെന്നും എല്ലാവരുടേയും പ്രാർഥന ആവശ്യമാണെന്നും മകൻ പറഞ്ഞു.

ഞായറാഴ്ച മെഗാ ചർച്ചിൽ നടന്ന ആരാധനയിൽ മാസ്ക്ക് പോലും ധരിക്കാതെ കുട്ടികളും സ്ത്രീകളും മുതിർന്നവരും അടക്കം നൂറുകണക്കിനുപേരാണ് പങ്കെടുത്തത്. നാം ദൈവത്തിനു വേണ്ടിയാണ് വേല ചെയ്യുന്നത്, അവൻ രോഗസൗഖ്യ ദായകനാണ്, നമ്മുടെ ജീവിതത്തിൽ ദൈവം ഒരു യാഥാർഥ്യമാണ് – മാറ്റ് ഹാഗി വിശ്വാസ സമൂഹത്തോടായി പറഞ്ഞു.

ജോൺ ഹേഗി കോവിഡിനെ തുടർന്ന് പ്രഖ്യാപിച്ച ഷട്ട് ഡൗണിനെ വിമർശിക്കുകയും സ്കൂളുകൾ അനിശ്ചിതമായി അടച്ചിടുന്നതിനെതിരെ കോടതിയിൽ പരാതി നൽകുകയും ചെയ്തിരുന്നു.