സൈബീരിയയിലെ ഭൂമിക്കടിയിലുള്ള വാതില്‍ വലുതായിക്കൊണ്ടിരിക്കുന്നു

സൈബീരിയയിലെ ഭൂമിക്കടിയിലുള്ള വാതില്‍ വലുതായിക്കൊണ്ടിരിക്കുന്നു

Breaking News Europe Global

സൈബീരിയയിലെ ഭൂമിക്കടിയിലുള്ള വാതില്‍ വലുതായിക്കൊണ്ടിരിക്കുന്നു
ഈസ്റ്റേണ്‍ സൈബീരിയായിലെ യാന നദിക്കരയ്ക്ക് സമീപത്തായി ഒരു മഹാ ഗര്‍ത്തം സ്ഥിതി ചെയ്യുന്നു.

ലോകത്തെ വിസ്മയിപ്പിക്കുന്ന ഗര്‍ത്തം. ബാറ്റഗെയ്ക ഗര്‍ത്തമെന്നാണ് ശാസ്ത്രജ്ഞര്‍ വിളിക്കുന്നത്. ഏകദേശം 1 കിലോമീറ്റര്‍ നീളമുള്ള ഇതിന്റെ ആഴം കൂടിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ വിസ്തീര്‍ണ്ണം 20 മുതല്‍ 30 മീറ്റര്‍ വരെ കൂടുന്നുവെന്നാണ് കണ്ടെത്തല്‍ ‍.

രണ്ട് ലക്ഷത്തോളം പഴക്കമുള്ള ഭൂമിയുടെ അവസ്ഥയെയും കാലാവസ്ഥയെയും കുറിച്ചെല്ലാം പഠിക്കാനുള്ള സാധുതകള്‍ ഇവിടെയുണ്ടെന്നു ഭൌമ ശാസ്ത്രജ്ഞര്‍ പറയുന്നു. സാറ്റലൈറ്റ് ചിത്രങ്ങളുടെ സഹായത്തോടെ ഈ ഗര്‍ത്തത്തിന് എന്തു സംഭവിക്കുന്നുവെന്ന് ഇപ്പോള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

ഇവിടെയുള്ള മാറ്റങ്ങള്‍ കാലാവസ്ഥാ വ്യതിയാനത്തിനു കാരണമാകുന്നുവെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍ ‍. ഇതിനടുത്തുള്ള പ്രദേശത്തെ പരിസ്ഥിതിയില്‍ വലിയ മാറ്റമുണ്ടാകുന്നത് ഈ ഗര്‍ത്തത്തെയും ബാധിക്കുന്നുണ്ട്.

പഴയ ഫോസിലുകളിലേക്കും മനുഷ്യരാശിയുടെ പഴയ ചരിത്രത്തിലേക്കുമുള്ള വാതിലായി ഈ മുഖം മാറാന്‍ സാധ്യതയുണ്ടെന്നാണ് ഗവേഷകര്‍ നിരീക്ഷിക്കുന്നത്.