ആത്മഹത്യാ നിരക്കില്‍ കൊല്ലം രാജ്യതലസ്ഥാനമായി മാറുന്നു

ആത്മഹത്യാ നിരക്കില്‍ കൊല്ലം രാജ്യതലസ്ഥാനമായി മാറുന്നു

Breaking News India Kerala

ആത്മഹത്യാ നിരക്കില്‍ കൊല്ലം രാജ്യതലസ്ഥാനമായി മാറുന്നു
ന്യൂഡെല്‍ഹി: ആത്മഹത്യാ നിരക്കില്‍ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. കൊല്ലം ജില്ല ആത്മഹത്യയുടെ കാര്യത്തില്‍ രാജ്യ തലസ്ഥാനമായി മാറുന്നു.

ദേശീയ കുറ്റകൃത്യബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 2019-ല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ആത്മഹത്യാ നിരക്കും അപകട മരണ നിരക്കും കൊല്ലത്താണ്. കുടുംബ പ്രശ്നം മുതല്‍ പ്രണയ നൈരാശ്യവും, കടഭാരവും, തൊഴിലില്ലായ്മയും ഇതിനു കാരണമാകുന്നു.

ഒരു ലക്ഷത്തിനു 41.2 എന്ന നിലയിലാണ് കൊല്ലത്ത് ആത്മഹത്യാ നിരക്ക്. സംസ്ഥാനങ്ങളില്‍ 24.3 എന്ന കണക്കിന് കേരളം 5-ാം സ്ഥാനത്തു നില്‍ക്കുന്നു. അതേ സമയം തന്നെ ഇത് ദേശീയ നിരക്കായ 10.2 നേക്കാള്‍ വളരെ മുകളിലാണ്. 8,556 പേരാണ് 2019-ല്‍ കേരളത്തില്‍ ആത്മഹത്യ ചെയ്തത്. 2018-ല്‍ 8,237 പേരായിരുന്നു.

കഴിഞ്ഞ വര്‍ഷം കൊല്ലം ജില്ലയില്‍ 457 പേരാണ് ആത്മഹത്യ ചെയ്തത്. എന്നാല്‍ കൊല്ലത്തേക്കാള്‍ ആത്മഹത്യകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ആത്മഹത്യാ നിരക്കില്‍ രണ്ടാമതാണ് അസന്‍ സോള്‍ ‍. 469 ആത്മഹത്യകളാണ് കഴിഞ്ഞ വര്‍ഷം ഇവിടെ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്.