യിസ്രായേലിനെതിരെയുള്ള യുദ്ധം വലിയ അബദ്ധമെന്ന് മുന്‍ ഹമാസ് നേതാവ്
യെരുശലേം: ഹമാസ് ഭീകരര്‍ക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുന്‍ ഹമാസ് നേതാവ് അഹമ്മദ് യൂസഫ്. യിസ്രായേലിനെതിരെ നടത്തിയ യുദ്ധം വലിയ അബദ്ധമായിരുന്നുവെന്നും തങ്ങള്‍ക്ക് എല്ലാം നഷ്ടമായെന്നും അഹമ്മദ് യൂസഫ് തുറന്നടിച്ചു.
ഒരു കാലത്ത് ഹമാസിന്റെ ഉന്നത നേതാവായിരുന്ന യൂസഫ് ഇപ്പോള്‍ തെക്കന്‍ ഗാസയിലെ മവാസി ക്യാമ്പിലാണ് കുടുംബ സമേതം താമസിക്കുന്നത്.
ഹമാസില്‍ വിശ്വാസം നഷ്ടപ്പെട്ടുവെന്നും ഇദ്ദേഹം പറയുന്നു. 2006-മതു കാലത്ത് മുഴുവന്‍ പ്രവിശ്യയുടെയും 2007-2014 വരെ ഗാസയുടെയും പ്രധാന മന്ത്രിയായിരുന്ന ഇസ്മായില്‍ ഹാനിയയുടെ ഉപദേഷ്ടാവായിരുന്നു യൂസഫ്.
ഹമാസിലെ മിതവാദിയായാണ് യൂസഫ് അറിയപ്പെടുന്നത്.

