13 ക്രൈസ്തവരെ കൊലപ്പെടുത്തി, സെമിനാരി വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോയി

13 ക്രൈസ്തവരെ കൊലപ്പെടുത്തി, സെമിനാരി വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോയി

Africa Breaking News Top News

13 ക്രൈസ്തവരെ കൊലപ്പെടുത്തി, സെമിനാരി വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോയി

കടുന: നൈജീരിയായില്‍ ഒരു സഭയിലെ 13 വിശ്വാസികളെ തീവ്രവാദികള്‍ കൊലപ്പെടുത്തി. അതേ ദിവസംതന്നെ ഒരു കത്തോലിക്കാ സെമിനാരിയിലെ നാലു വൈദിക വിദ്യാര്‍ത്ഥികളെയും തട്ടിക്കൊണ്ടുപോയി. നൈജീരിയിലെ കഡുന സംസ്ഥാനത്ത് ജനുവരി 8-ന് രാത്രി 8 മണിക്കായിരുന്നു സംഭവം.

മാങ്കു കൌണ്ടിയിലെ കുലബന്‍ ഗ്രാമത്തിലെ ചര്‍ച്ച് ഓഫ് ക്രൈസ്റ്റ് ഇന്‍ നേഷന്‍സ് സഭയിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്. 3 പേര്‍ക്ക് പരിക്കേറ്റു. ക്രിസ്ത്യന്‍ ഗ്രാമമായ കുലബനില്‍ തോക്കു ധാരികളായ 20-ഓളം പേര്‍ ആക്രമിച്ചു വെടിവെയ്ക്കുകയായിരുന്നു.

നാലു ദിക്കിലേക്കും വെടിവെച്ചപ്പോള്‍ 40-ഓളം പേര്‍ അടുത്തുള്ള വനത്തിലേക്ക് ഓടി രക്ഷപെടുകയായിരുന്നു. കഡുന നഗരത്തിനു സമീപമുള്ള ഗുഡ് ഷെപ്പേര്‍ഡ് കാത്തലിക് മേജര്‍ സെമിനാരിയില്‍ രാത്രി 10.30-ന് സായുധരായ അക്രമികള്‍ കയറി വേദ വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടു പോവുകയായിരുന്നു.