രാത്രിയില്‍ വീടു കത്തുന്നു; ദൈവത്തിന്റെ കരം വാതിലില്‍ തട്ടി വീട്ടുകാരെ അറിയിച്ചു

രാത്രിയില്‍ വീടു കത്തുന്നു; ദൈവത്തിന്റെ കരം വാതിലില്‍ തട്ടി വീട്ടുകാരെ അറിയിച്ചു

Articles Breaking News Top News

രാത്രിയില്‍ വീടു കത്തുന്നു; ദൈവത്തിന്റെ കരം വാതിലില്‍ തട്ടി വീട്ടുകാരെ അറിയിച്ചു
അലബാമ: ദൈവം തന്നെ സ്നേഹിക്കുന്നവര്‍ക്കു മുമ്പില്‍ എന്നും ഒരു രക്ഷകന്‍ ആണെന്നുള്ള പൂര്‍ണ്ണ സാക്ഷ്യം ലോകത്തോടു അറിയിക്കുകയാണ് അമേരിക്കയില്‍നിന്നുള്ള ഒരു വിശ്വാസി കുടുംബം.

കഴിഞ്ഞ ക്രിസ്തുമസ് ദിനത്തിനു പിറ്റേന്ന് രാത്രിയിലാണ് ദൈവത്തിന്റെ അത്ഭുത കരം പ്രവര്‍ത്തിച്ചതിനാല്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ക്ക് ജീവന്‍ തിരികെ കിട്ടിയ നിമിഷങ്ങളുണ്ടായത്. അലബാമ സ്റ്റേറ്റിലെ സെന്റ് ഹണ്ട്സ് വില്ലയിലെ സ്റ്റീലി നഗരത്തിലെ താമസക്കാരിയാണ് ഷെറി റോസസ് എന്ന വീട്ടമ്മ.

രാത്രിയില്‍ കിടപ്പുമുറി വൃത്തിയാക്കുന്നതിനിടയിലാണ് ഷെറിയും മകള്‍ ആഷ്ലി ഫാമും (23), 13 വയസ്സുള്ള മകനും ഒരു അപരിചിത ശബ്ദം കേള്‍ക്കുന്നത്. വീടിന്റെ മുന്‍ വാതിലില്‍ ആരോ കൊട്ടി ശബ്ദമുണ്ടാക്കുന്നു. പെട്ടന്നാണ് അവര്‍ക്ക് അപകടം മനസ്സിലായത്. വീടു മുഴുവന്‍ തീ പടരുന്നു. ഉടന്‍തന്നെ അവര്‍ മൂവരും മാളിക മുറിയില്‍നിന്നും തങ്ങളുടെ വളര്‍ത്തു നായയുമായി വീടിനു പുറത്തേക്കോടി രക്ഷപെട്ടു. ജീവന്‍ തിരികെ കിട്ടിയതില്‍ ദൈവത്തിനു സ്തോത്രം പറഞ്ഞു.

പെട്ടന്നു അവര്‍ക്ക് ഒരു കാര്യം ഓര്‍മ്മ വന്നു. തങ്ങളുടെ വീടിന്റെ വാതിലില്‍ തട്ടി തങ്ങളെ രക്ഷപെടുവാന്‍ മുന്നറിയിപ്പുതന്നതാരെന്നു അവര്‍ക്കു കാണാന്‍ കഴിഞ്ഞില്ല. മനുഷ്യരാരും പരിസരത്തില്ലായിരുന്നു. മറ്റൊന്നും അവര്‍ കണക്കു കൂട്ടിയില്ല. തങ്ങളെ വാതിലില്‍ തട്ടിവിളിച്ചത് സാക്ഷാല്‍ ദൈവമാണ്. ദൈവം തന്റെ ദൂതനെ തക്ക സമയത്ത് അയച്ച് കത്തുന്ന വീട്ടില്‍നിന്നും രക്ഷിക്കുകയായിരുന്നുവെന്ന് ഷെറിയും മക്കളും തറപ്പിച്ചു പറഞ്ഞു.

മാത്രമല്ല വീട്ടിലെ സകല സാധന സാമഗ്രികളും രണ്ടു വസ്തുക്കളൊഴികെ കത്തിയമര്‍ന്നു. അതു മറ്റൊന്നുമല്ല. തങ്ങളുടെ രണ്ടു വിശുദ്ധ ബൈബിളാണ്. ഒരു അല്‍പം കരിപിടിച്ചതല്ലാതെ യാതൊന്നും ബൈബിളിനു പറ്റിയില്ല. മാത്രമല്ല അതില്‍ ഒരു ബൈബിള്‍ തുറന്നു വച്ചിരുന്നു. അതില്‍ നോക്കിയപ്പോള്‍ ആദ്യം കണ്ട വേദഭാഗം സദൃശ്യവാക്യം 30:1-ന്റെ അവസാന ഭാഗമാണ്.

കര്‍ത്താവിനെ ആരാധിച്ച് ദൈവഭക്തിയില്‍ ജീവിക്കുന്ന ഈ കുടുംബം വേദപുസ്തകം ദിനംപ്രതി വായിക്കുന്നവര്‍ ആണ്. ദൈവത്തിന്റെ അത്ഭുത കരം നാശകരമായ അഗ്നിയില്‍നിന്നും തങ്ങളെ വിടുവിച്ചതിനു അവര്‍ സര്‍വ്വ ശക്തനായ ദൈവത്തിനു നന്ദി പറയുകയാണ്.