ശാരോന്‍ ജനറല്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ ഒന്നു മുതല്‍
തിരുവല്ല: ശാരോന്‍ ഫെലോഷിപ്പ് ചര്‍ച്ച് ജനറല്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 1 -6 ഞായര്‍ വരെ തിരുവല്ല ശാരോന്‍ ഗ്രൌണ്ടില്‍ നടക്കും.
സഭാ പ്രസിഡന്റ് പാസ്റ്റര്‍ ജോണ്‍ തോമസ് ഉദ്ഘാടനം ചെയ്യും. സുപ്രസിദ്ധ പ്രസംഗകര്‍ ദൈവവചനം ശുശ്രൂഷിക്കും. ‘കുരിശിന്റെ ശക്തിയും സന്ദേശവും’ എന്നതാണ് ഈ വര്‍ഷത്തെ ചിന്താവിഷയം.
പാസ്റ്റേഴ്സ് സെമിനാര്‍ , ധ്യാനയോഗം, മിഷന്‍ സമ്മേളനം, ബൈബിള്‍ ക്ലാസ്, വനിതാ സമ്മേളനം, സി.ഇ.എം. സണ്ടേസ്കൂള്‍ സംയുക്ത സമ്മേളനം തുടങ്ങിയവ കണ്‍വന്‍ഷനോടനുബന്ധിച്ച് നടക്കും. ഞായറാഴ്ച സംയുക്ത സഭാ യോഗത്തോടെ ജനറല്‍ കണ്‍വന്‍ഷന്‍ സമാപിക്കും.
കണ്‍വന്‍ഷന്റെ വിപുലമായ നടത്തിപ്പിനായി പാസ്റ്റര്‍മാരായ വര്‍ഗ്ഗീസ് ജോഷ്വാ, കെ. ജോണിക്കുട്ടി (പ്രെയര്‍ ), ഏബ്രഹാം മന്ദമരുതി, പി.എ. ചാക്കോച്ചന്‍ (പബ്ളിസിറ്റി), ബ്രദര്‍ കെ.ഇ. ജോര്‍ജ്ജ്, കെ.കെ. തോമസ് (ഫൈനാന്‍സ്), പാസ്റ്റര്‍മാരായ ജോണ്‍സണ്‍ കെ. ശാമുവേല്‍ , സാം ഫിലിപ്പ് (ഫുഡ്), ബ്രദര്‍ ഏബ്രഹാം ഉമ്മന്‍ , പാസ്റ്റര്‍ ജോസ് എം. കുരുവിള (അറേഞ്ച്മെന്റ്സ്), പാസ്റ്റര്‍മാരായ ജോസഫ് സെഖറിയ, കെ.എം. പീറ്റര്‍ (വോളന്റിയേഴ്സ്), ജേക്കബ് ജോര്‍ജ്ജ് കെ., ജോണി കെ. (അക്കോമഡേഷന്‍ ), സോവി മാത്യു (മ്യൂസിക്), ബ്രദര്‍ കെ.ഇ. ജോര്‍ജ്ജ്, കുഞ്ഞച്ചന്‍ വര്‍ഗീസ് (ട്രാന്‍പോര്‍ട്ടേഷന്‍ ) എന്നിവരടങ്ങുന്ന വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നു.

