ക്രിസ്ത്യന്‍ മിനിസ്ട്രി യുക്രൈനില്‍ 10 ലക്ഷം ഭക്ഷണങ്ങള്‍ നല്‍കി

ക്രിസ്ത്യന്‍ മിനിസ്ട്രി യുക്രൈനില്‍ 10 ലക്ഷം ഭക്ഷണങ്ങള്‍ നല്‍കി

Asia Breaking News Top News

ക്രിസ്ത്യന്‍ മിനിസ്ട്രി യുക്രൈനില്‍ 10 ലക്ഷം ഭക്ഷണങ്ങള്‍ നല്‍കി

കീവ്: റഷ്യയുടെ ആക്രമണങ്ങള്‍ തുടരുന്ന യുക്രൈനില്‍ അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ മിനിസ്ട്രിയായ സിറ്റി സേര്‍വ് 10 ലക്ഷം ഭക്ഷണങ്ങള്‍ വിതരണം ചെയ്തു.

ആക്രമണ പശ്ചാത്തലത്തില്‍ യുക്രൈനില്‍ കഴിയുന്നവരും അയല്‍ രാജ്യങ്ങളിലേക്ക് പാലായനം ചെയ്യുന്നവര്‍ക്കുമാണ് പ്രത്യേക ഭടന്മാര്‍ മുഖാന്തിരം ഭക്ഷണം വിതരണം ചെയ്തത്.

ട്രെയിനുകളിലും വാഹനങ്ങളിലുമൊക്കെയായി 1800 സന്നദ്ധ പ്രവര്‍ത്തകര്‍ പ്രാദേശിക സഭകളുമായി ബന്ധപ്പെടുത്തി യേശുക്രിസ്തുവിന്റെ സുവിശേഷത്തിന്റെ ഭാഗമായുള്ള അനുകമ്പ പുലര്‍ത്തിക്കൊണ്ടാണ് ആഹാരം വിതരണം ചെയ്തതെന്ന് മിനിസ്ട്രിയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കാള്‍ ഹാര്‍ഗിസ്റ്റര്‍ പറഞ്ഞു.

യു.എസിലെ മേഴ്സി ഷെഫ്സുമായി ചേര്‍ന്നായിരുന്നു ഭക്ഷണ വിതരണം. മനുഷ്യത്വത്തിന്റെ കരുതല്‍ യുക്രൈനിലെ കഷ്ടമനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് യേശുവിന്റെ സുവിശേഷം കൂടി പങ്കുവെയ്ക്കുവാന്‍ ഇടയാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.