പൊണ്ണത്തടി: ഭക്ഷണത്തിന് അധിക നികുതി ചുമത്തും
ന്യൂഡെല്‍ഹി: രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന പൊണ്ണത്തടി പ്രശ്നത്തെ നേരിടാനായി പഞ്ചസാര, കൊഴുപ്പ്, ഉപ്പ് എന്നിവയടങ്ങിയ ഭക്ഷണ സാധനങ്ങള്‍ക്ക് നികുതി ചുമത്താന്‍ കേന്ദ്രം ഒരുങ്ങുന്നു.
ഇന്ത്യയില്‍ കുട്ടികള്‍ , കൌമാരക്കാര്‍ , സ്ത്രീകള്‍ എന്നിവരില്‍ അമിത ഭാരവും പൊണ്ണത്തടിയും വര്‍ദ്ധിച്ചു വരുന്നു എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നീക്കം.
വര്‍ദ്ധിച്ചു വരുന്ന അമിത വണ്ണത്തെ നേരിടാന്‍ ഇന്ത്യയ്ക്ക് സ്വീകരിക്കാവുന്ന നടപടികളെക്കുറിച്ച് നീതി ആയോഗ് നിര്‍ദ്ദേശം സര്‍ക്കാര്‍ പരിഗണിക്കുന്നു.
നിലവില്‍ ബ്രാന്‍ഡഡ് അല്ലാത്ത വെജിറ്റബിള്‍ ചിപ്സ്, ലഘുഭക്ഷണങ്ങള്‍ എന്നിവയ്ക്ക് അഞ്ച് ശതമാനമാണ് ജി.എസ്.ടി. ബ്രാന്‍ഡഡ് അല്ലാത്തതും പാക്ക് ചെയ്യാത്തതുമായ ഇനങ്ങള്‍ക്ക് 12 ശതമാനം നികുതി ചുമത്താനാണ് പുതിയ ശുപാര്‍ശ.

