കുട്ടികളില്‍ അനാരോഗ്യകരമായ ഭക്ഷണശീലം പ്രോത്സാഹിപ്പിക്കുന്ന പരസ്യക്കാര്‍ക്കെതിരെ നടപടിയുമായി സ്പെയ്ന്‍
മാഡ്രിഡ്: കുട്ടികളില്‍ അനാരോഗ്യകരമായ ഭക്ഷണ പാനീയങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന ഇന്‍ഫ്ളുവന്‍സര്‍മാര്‍ക്കും ടെലിവിഷന്‍ അവതാരകര്‍ക്കും കായിക താരങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തുമെന്ന് സ്പെയ്ന്‍.
ചോക്ളേറ്റ്, കേക്ക്, ബിസ്ക്കറ്റ്, എനല്‍ജി ബാറുകള്‍ , ജ്യൂസ്, എനര്‍ജി ഡ്രിങ്ക്, ഐസ്ക്രീം തുടങ്ങിയ ഇനങ്ങള്‍ നിയന്ത്രണങ്ങളുടെ പരിധിയില്‍ വരുമെന്ന് സ്പെയിനിലെ ഉപഭോക്തൃകാര്യമന്ത്രാലയത്തിന്റെ കരട് ഉത്തരവില്‍ പറയുന്നു.
പ്രമുഖ വ്യക്തികളെയോ, ഫിക്ഷണല്‍ കഥാപാത്രങ്ങളെയോ ഉപയോഗിച്ച് കുട്ടികളെ പഞ്ചസാര, സോഡിയം, ഉപ്പ്, കൊഴുപ്പ് തുടങ്ങിയവയുടെ അളവ് കൂടിയ ഭക്ഷണ ഉല്‍പ്പന്നങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ പാടില്ലെന്നാണ് കരടില്‍ വ്യക്തമാക്കുന്നത്.
പൊതുജനങ്ങളുടെ അഭിപ്രായം കണക്കിലെടുത്തശേഷമേ ഇത് പ്രാബല്യത്തില്‍ വരുത്താനുള്ള നടപടികള്‍ ആരംഭിക്കുകയുള്ളു.
അനാരോഗ്യകരമായ ഭക്ഷണപദാര്‍ത്ഥങ്ങളുടെ പരസ്യങ്ങള്‍ നിരോധിക്കണമെന്ന് സ്പാനിഷ് ഉപഭോക്തൃകാര്യമന്ത്രി ആല്‍ബര്‍ട്ടോ ഗാര്‍സണ്‍ ഏതാനും മാസങ്ങള്‍ക്കു മുന്നമേ പറഞ്ഞിരുന്നു.

