യേശു യഹൂദനാണെന്നു വിശ്വസിക്കുന്നത് യു.കെ. ക്രിസ്ത്യന്‍ യുവാക്കളില്‍ പകുതി പേര് മാത്രം
പഴയ തലമുറയെ അപേക്ഷിച്ച് ബ്രിട്ടീഷ് ക്രിസ്ത്യാനികളായ യുവാക്കള്‍ യഹൂദ വിരുദ്ധ വീക്ഷണങ്ങള്‍ പുലര്‍ത്താന്‍ സാദ്ധ്യത കൂടുതലാണെന്ന് ഒരു പുതിയ സര്‍വ്വേ വെളിപ്പെടുത്തുന്നു.
മദ്ധ്യപൂര്‍വ്വ ദേശത്തെ നിലവിലെ സംഘര്‍ഷത്തിന്റെ വെളിച്ചത്തില്‍, യഹൂദന്മാരെയും യിസ്രായേലിനെയും കുറിച്ചുള്ള ക്രിസ്ത്യാനികളുടെ വീക്ഷണത്തെ പരിശോധിച്ചുകൊണ്ട് സെമറ്റിസിസത്തിനെതിരായ നിരീക്ഷണ സംഘങ്ങളുടെ ഒരു കൂട്ടായ്മ നടത്തിയ പഠന റിപ്പോര്‍ട്ടാണ് പുറത്തു വന്നിരിക്കുന്നത്.
യഹൂദന്മാരെയും യിസ്രായേലിനെയും കുറിച്ച് പ്രായമായ ബ്രിട്ടീഷ് ക്രിസ്ത്യാനികളെ അപേക്ഷിച്ച് യുവ ബ്രിട്ടീഷുകാര്‍ക്ക് വളരെ നിഷേധാത്മകമായ അഭിപ്രായങ്ങള്‍ ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്.
നോര്‍ത്ത് കരോലിന സര്‍വ്വകലാശാലയിലെ യഹൂദ പഠനങ്ങളുടെ പ്രൊഫസറും സര്‍വേ ഓഫ് ബ്രിട്ടീഷ് ക്രിസ്ത്യന്‍ ആറ്റിറ്റ്യൂഡ്സ് ടുവേര്‍ഡ്സ് യിസ്രായേല്‍-പലസ്തീന് കോണ്‍ഫ്ളിക്ട് എന്ന ദേശീയ പഠനത്തിന്റെ സഹ രചയിതാവുമായ ഗവേഷക ഡോ. കമാട്ടി ഇന്‍സാരി പറഞ്ഞു.
പ്രതികരിച്ച ക്രിസ്ത്യന്‍ യുവാക്കളില്‍ പകുതിപേര് മാത്രമേ യേശു യഹൂദനാണെന്ന് വിശ്വസിക്കുന്നുള്ളു.
ബാക്കിയുള്ളവര്‍ക്ക് ഉറപ്പില്ല. എല്ലെങ്കില് അദ്ദേഹം യഹൂദനല്ല എന്ന വിശ്വാസമുണ്ട്. ഗാസയിലെ യിസ്രായേല്‍ നടപടികളോടുള്ള വിയോജിപ്പാണ് ഈ പ്രവണതയ്ക്കു പിന്നിലെ ഒരു കാരണമെന്നാണ് ഡോ. ഇന്‍സാരി പറഞ്ഞത്.
യഹൂദന്മാരുടെ പ്രതിച്ഛായ സംഘര്‍ഷത്തിന്റെ പ്രതിച്ഛായയുമായി കൂടിച്ചേരുന്നു. ഗാസ വിഷയത്തില്‍ ബ്രിട്ടീഷുകാരുടെ വീക്ഷണത്തില്‍ തുല്യമായ വ്യത്യാസമാണ് പ്രകടമായത്.
23.6 ശതമാനം പേര് യിസ്രായേലിനെ പിന്തുണയ്ക്കുകയും 22.5 ശതമാനം പേര് പലസ്തീനെ പിന്തുണയ്ക്കുകയും ചെയ്തു. മിക്കവരും 37.3 ശതമാനം പേര് നിഷ്പക്ഷരായിരുന്നു.

