യുദ്ധം അവസാനിപ്പിക്കാന്‍ യിസ്രായേല്‍ മധ്യസ്ഥത വഹിക്കണമെന്ന് സെലന്‍സ്കി

യുദ്ധം അവസാനിപ്പിക്കാന്‍ യിസ്രായേല്‍ മധ്യസ്ഥത വഹിക്കണമെന്ന് സെലന്‍സ്കി

Asia Breaking News Top News

യുദ്ധം അവസാനിപ്പിക്കാന്‍ യിസ്രായേല്‍ മധ്യസ്ഥത വഹിക്കണമെന്ന് സെലന്‍സ്കി

കീവ്: റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ യിസ്രായേല്‍ മധ്യസ്ഥത വഹിക്കണമെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്ളാഡിമര്‍ സെലന്‍സ്കി.

യെരുശലേമില്‍വച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിനുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നും സെലന്‍സ്കി അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

റഷ്യ യുക്രൈന്‍ യുദ്ധം രണ്ടാഴ്ചയിലേറെ പിന്നിട്ടിട്ടും ഇരു രാജ്യങ്ങളും പല തവണ ചര്‍ച്ച നടത്തയിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. ഇതോടെയാണ് റഷ്യന്‍ പ്രസിഡന്റ് പുടിനുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് യുക്രൈന്‍ പ്രധാനമന്ത്രി സെലന്‍സ്കി അറിയിച്ചത്.

യിസ്രായേല്‍ പ്രധാനമന്ത്രി നാഫ്താലി ബെന്നറ്റ് ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിക്കണമെന്ന് സെലന്‍സ്കി ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

യുദ്ധത്തെ തുടര്‍ന്ന് 25 ലക്ഷത്തില്‍പരം ആളുകള്‍ യുക്രൈനില്‍നിന്നും പാലായനം ചെയ്തതായി കണക്കുകള്‍ പറയുന്നു.