ഒഡീഷയില്‍ പാസ്റ്ററെ അറസ്റ്റു ചെയ്തു
ഭുവശ്വേര്‍ : ഒഡീഷയിലെ കാന്‍ഹെയ്പൂരില്‍ ഭവന സന്ദര്‍ശനം നടത്തിയ പാസ്റ്ററെ പോലീസ് അറസ്റ്റു ചെയ്തു.
കഴിഞ്ഞമാസം ഒടുവില്‍ സുശീല്‍ ലിമ (70) എന്ന പാസ്റ്റര്‍ ഗ്രാമത്തിലെ ഒരു മുതിര്‍ന്ന വിശ്വാസിയുടെ ഭവനത്തില്‍ സന്ദര്‍ശനത്തിനെത്തിയിരുന്നു. വിവരം അറിഞ്ഞ സുവിശേഷ വിരോധികള്‍ പാസ്റ്റര്‍ സുശീലിനെയും വീട്ടുകാരെയും ഭീഷണിപ്പെടുത്തി പ്രശ്നങ്ങളുണ്ടാക്കി.
മതപരിവര്‍ത്തനം നടത്തുകയും സ്ഥലത്ത് അരക്ഷിതാവസ്ഥ ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നു എന്നും ആരോപിച്ച് പോലീസിനെ വിളിച്ചു വരുത്തി. സ്ഥലവാസികളുടെ വ്യജ പരാതിയിന്മേല്‍ പോലീസ് പാസ്റ്ററെ അറസ്റ്റു ചെയ്യുകയും രാത്രി വൈകി മോചിപ്പിക്കുകയും ചെയ്തു.
സുശീല്‍ ലിമ 2005-ല്‍ തന്റെ അദ്ധ്യാപക ജോലിയില്‍ നിന്നും വിരമിച്ചശേഷം ജീവിതം മുഴുവായി സുവിശേഷ വേലയ്ക്കായി സമര്‍പ്പിച്ചിരിക്കുകയാണ്. ഇദ്ദേഹത്തിനുവേണ്ടി ദൈവമക്കള്‍ പ്രാര്‍ത്ഥിക്കുക.

