ഒന്നാം യെരുശലേം ദൈവാലയ കാലത്തെ നിര്‍മ്മിതി കണ്ടെടുത്തു

ഒന്നാം യെരുശലേം ദൈവാലയ കാലത്തെ നിര്‍മ്മിതി കണ്ടെടുത്തു

Breaking News Middle East

ഒന്നാം യെരുശലേം ദൈവാലയ കാലത്തെ നിര്‍മ്മിതി കണ്ടെടുത്തു
യെരുശലേം: യെരുശലേമില്‍ ഒന്നാം ദൈവാലയ കാലത്ത് നിര്‍മ്മിച്ചിരുന്ന കരകൌശല വസ്തുക്കള്‍ കണ്ടെടുത്തു.

ചുണ്ണാമ്പു കല്ലുകളില്‍ കൊത്തിയുണ്ടാക്കിയ മനുഷ്യ നിര്‍മ്മിതികളാണ് പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്തത്. യഹൂദ രാജാക്കന്മാരുടെ കാലത്തുണ്ടായിരുന്ന വലിയ കൊട്ടാര സമുച്ചയത്തിനായി നിര്‍മ്മിച്ച കൊത്തുപണികളുള്ള തൂണുകളെന്നു കരുതുന്ന അവശിഷ്ടങ്ങളാണ് കണ്ടെടുത്തത്.

കണ്ടെടുത്ത കല്‍ക്കെട്ടുകള്‍ തൂണുകളുടെ മുകള്‍ ഭാഗമോ, മറ്റെന്തിങ്കിലും കേന്ദ്ര ആസ്ഥാനത്തിന്റെ അടയാള സൂചനാ നിര്‍മ്മിതിയോ ആയിരിക്കാമെന്ന് പുരാവസ്തു ഗവേഷകര്‍ പറഞ്ഞു.

ഇതേ അടയാളത്തിന്റെ അതേ മാതൃക ഇന്നത്തെ യിസ്രായേലിന്റെ 5 ഷേക്കല്‍ നാണയത്തിലും കാണാവുന്നതാണ്.

പുരാതന യിസ്രായേല്‍ ‍-യഹൂദ രാഷ്ട്രങ്ങളുടെ രാജകീയ കവാടത്തിന്റെ ഭാഗമായിരുന്നോ എന്നും സംശയമുണ്ടെന്നു യിസ്രായേല്‍ ആന്റിക്വിറ്റീസ് അതോറിട്ടിയുടെ ഗവേഷകനായ യാക്കോവ് ബില്ലാഗ് അഭിപ്രായപ്പെടുന്നു.

എന്നാല്‍ ഗവേഷകര്‍ കൂടുതലായി കരുതുന്നത് ഹിസ്ക്കിയാവ് രാജാവിന്റെയും യോശിയാവിന്റെയും ഇടയ്ക്കുള്ള കാലത്തുള്ള ബിസി 701 നിര്‍മ്മിതി ആയേക്കാമെന്നാണ്.