മതനിന്ദാ കുറ്റം; പാക്കിസ്ഥാനില്‍ ക്രൈസ്തവനു വധശിക്ഷ വിധിച്ചു

മതനിന്ദാ കുറ്റം; പാക്കിസ്ഥാനില്‍ ക്രൈസ്തവനു വധശിക്ഷ വിധിച്ചു

Breaking News Top News

മതനിന്ദാ കുറ്റം; പാക്കിസ്ഥാനില്‍ ക്രൈസ്തവനു വധശിക്ഷ വിധിച്ചു
ലാഹോര്‍ ‍: പാക്കിസ്ഥാനില്‍ മതനിന്ദാ കുറ്റം ചുമത്തപ്പെട്ട ക്രിസ്ത്യന്‍ യുവാവിനു കോടതി വധശിക്ഷ വിധിച്ചു.

ലാഹോറിലെ യൂഹനാബാദ് ക്രിസ്ത്യന്‍ കോളനി നിവാസിയായ ആസിഫ് പര്‍വേസ് മസിഹ് (37) നാണു ശിക്ഷ വിധിച്ചത്. മൂന്നു വര്‍ഷത്തെ തടവും 50,000 രൂപ പിഴയും ഇദ്ദേഹത്തിനു ലാഹോര്‍ സെക്ഷന്‍സ് കോടതി ജഡ്ജി മന്‍സൂര്‍ അഹമ്മദ് ഖുറേഷി വിധിച്ചു.

ജോലി സ്ഥലത്തു മേലുദ്യോഗസ്ഥന്‍ മതനിന്ദാ കുറ്റത്തിനു കാരണമായ മൊബൈലില്‍ ‘ടെക്സ്റ്റ് മെസ്സേജ്’ അയച്ചുവെന്നതാണ് ഇദ്ദേഹത്തിനെതിരായ ആരോപണം.

2013-ല്‍ നടന്ന സംഭവത്തിനു അറസ്റ്റു ചെയ്ത അന്നു മുതല്‍ ആസിഫ് തടങ്കലിലാണ്. ആസിഫ് ജോലി ചെയ്തിരുന്ന വസ്ത്ര നിര്‍മ്മാണ ശാലയില്‍ മേലുദ്യോഗസ്ഥനായിരുന്ന മുഹമ്മദ് സയീദ് ഖോക്കര്‍ ആണ് പരാതിക്കാരന്‍ ‍.

എന്നാല്‍ തന്നെ ഇസ്ളാം മതത്തിലേക്കു പരിവര്‍ത്തനം ചെയ്യിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ട മുഹമ്മദ് സയിദ് മതനിന്ദ ആരോപിക്കുകയായിരുന്നുവെന്ന് ആസിഫ് വ്യക്തമാക്കി. സ്ഥാപനത്തിലെ ജോലി ഉപേക്ഷിച്ച ശേഷവും ഇയാള്‍ മതപരിവര്‍ത്തനത്തിനു നിര്‍ബന്ധിച്ചു.

വഴങ്ങാതിരുന്നപ്പോഴാണ് ആരോപണം ഉന്നയിച്ചതെന്ന് ആസിഫിന്റെ അഭിഭാഷകന്‍ സെയ്ഫ് ഉള്‍ മലൂക്ക് പറഞ്ഞു.

കുപ്രസിദ്ധമായ മതനിന്ദാ കുറ്റം ചുമത്തപ്പെട്ട 80 പേരെങ്കിലും പാക്കിസ്ഥാനിലെ ജയിലുകളില്‍ കഴിയുന്നുണ്ടെന്നാണ് അമേരിക്കയിലെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷന്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതില്‍ പകുതിയും ജീവപര്യന്തമോ വധശിക്ഷയോ ലഭിച്ചേക്കാവുന്ന കാര്യമാണ്.

നിസ്സാര കാര്യത്തിന്റെ പേരില്‍ പോലും വൈരം തീര്‍ക്കാനായി ന്യൂനപക്ഷങ്ങളുടെമേല്‍ വിവാദമായ മതനിന്ദാ നിയമം ഉപയോഗിക്കുന്നതില്‍ പാക്കിസ്ഥാനില്‍ പ്രതിഷേധം ഉയരുന്നുണ്ട്.