ബീറ്റ് റൂട്ടിന്റെ നീര് രോഗപ്രതിരോധത്തിന് മികച്ചത്

ബീറ്റ് റൂട്ടിന്റെ നീര് രോഗപ്രതിരോധത്തിന് മികച്ചത്

Health

ബീറ്റ് റൂട്ടിന്റെ നീര് രോഗപ്രതിരോധത്തിന് മികച്ചത്
നമ്മുടെ പച്ചക്കറി വിഭവങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ബീറ്റ് റൂട്ട്. ദിവസവും ബീറ്റ് റൂട്ട് ജ്യൂസ് കഴിച്ചാല്‍ ശരീരത്തില്‍ പൊട്ടാസ്യത്തിന്റെ അളവ് കുറയുന്നുതുമൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഉത്തമ പ്രതിവിധി ആയിത്തീരുന്നു.

വിറ്റാമിന്‍ സി, കാല്‍സ്യം, അയേണ്‍ ‍, മാംഗനീസ്, മഗ്നീഷ്യം, ഫോസ്ഫറസ്, സോഡിയം തുടങ്ങിയ ധാരാളം ധാതുക്കളും ഇതില്‍ അടങ്ങിയിരിക്കുന്നു.

ബീറ്റ് റൂട്ടിനു ചുവന്ന നിറം നല്‍കുന്ന ബീറ്റാ ലൈനുകള്‍ക്ക് അര്‍ബുദ കോശങ്ങളുടെ വളര്‍ച്ചയെ തടയുവാന്‍ സാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. രക്ത സമ്മര്‍ദ്ദം കുറയ്ക്കാന്‍ ബീറ്റ് റൂട്ട് ജ്യൂസിന് കഴിയും.

ശരീരത്തില്‍ പ്ളാസ്മ നൈട്രേറ്റ് വര്‍ദ്ധിപ്പിച്ച് വ്യായാമം ചെയ്യാനുള്ള ശേഷി നല്‍കാനും ഹൃദ്രോഗമുള്ളവരില്‍ പേശീ ബലം വര്‍ദ്ധിപ്പിക്കാനും ബീറ്റ് റൂട്ടിലെ നൈട്രേറ്റുകള്‍ക്ക് കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

തലച്ചോറിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിച്ച് അല്‍ഷിമേഴ്സ് പോലുള്ള മറവി രോഗങ്ങളില്‍നിന്നും നമ്മെ രക്ഷിക്കുന്നു. കൂടാതെ കരളിന്റെ സുഗമമായ പ്രവര്‍ത്തനത്തിനും കൊളസ്ട്രോള്‍ കുറയ്ക്കാനും ബീറ്റ് റൂട്ട് ഉത്തമമാണ്.