ഡല്‍ഹിയിലെ വായു മലിനീകരണം ആയുസ് കുറയ്ക്കുമെന്ന് ഗവേഷകര്‍
ന്യൂഡെല്‍ഹി: രാജ്യ തലസ്ഥാന നഗരിയായ ഡല്‍ഹിയിലെ വായു മലിനീകരണം ആയുസ് കുറയ്ക്കുമെന്ന് പഠനം.
ഡല്‍ഹിയില്‍ ജീവിക്കുന്ന ഓരോ മനുഷ്യരുടെയും ആകെ ആയുസിന്റെ 6.4 വര്‍ഷമാണ് വായു മലനീകരണം മൂലം കുറയുന്നത്. മഹാരാഷ്ട്രയില്‍ ഇത് ആയുസിന്റെ 3.3 വര്‍ഷമാണ് കുറയ്ക്കുന്നത്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അകാല മരണം സംഭവിക്കുന്ന സംസ്ഥാനങ്ങള്‍ ഉത്തര്‍പ്രദേശും, മഹാരാഷ്ട്രയുമാണെന്ന് പഠനത്തില്‍ പറയുന്നു. കൊളറാഡോ നാഷണല്‍ അറ്റ്മോസ്ഫെറിക് റിസര്‍ച്ച് സെന്‍റുമായി ചേര്‍ന്ന് ഐ.ഐ.ടി.എം. ഗവേഷകര്‍ നടത്തിയ പഠന റിപ്പോര്‍ട്ട്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ട്രോപ്പിക്കല്‍ മെട്രോളജിയാണ് പുറത്തു വിട്ടത്.
2011-ലെ ജനസംഖ്യാ കണക്കെടുപ്പ് അടിസ്ഥാനമാക്കിയാണ് പഠനം. ഈ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അടിയന്തിരമായി ഡല്‍ഹിയിലെ വായുമലിനീകരണത്തിന്റെ ഉറവിടം കണ്ടെത്തി, ഇത് കുറച്ചുകൊണ്ടു വരുന്നതിനുള്ള സത്വര നടപടികള്‍ കൈക്കൊള്ളണമെന്നും പഠനം നിര്‍ദ്ദേശിക്കുന്നു.

