വേനല്‍ക്കാലത്ത് ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കുക; ശരീര താപനില ഉയര്‍ത്താന്‍ കാരണമായേക്കാം

വേനല്‍ക്കാലത്ത് ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കുക; ശരീര താപനില ഉയര്‍ത്താന്‍ കാരണമായേക്കാം

Health India

വേനല്‍ക്കാലത്ത് ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കുക; ശരീര താപനില ഉയര്‍ത്താന്‍ കാരണമായേക്കാം

പതിവില്ലാത്ത വിധം കടുത്ത വേനല്‍ ചൂടില്‍ വെന്തുരുകുകയാണ് രാജ്യം. ചൂടിനെ പ്രതിരോധിക്കാന്‍ എസിയും ഫാനും മാത്രം ഉപയോഗിച്ചതുകൊണ്ടു കാര്യമില്ല.

ശരീരത്തിന്റെ താപനില വര്‍ദ്ധിപ്പിക്കുന്ന ചില ഭക്ഷണങ്ങള്‍ ഒഴിവാക്കേണ്ടതുണ്ടെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

നമ്മള്‍ നിത്യവും ഉപയോഗിക്കുന്ന ഇഞ്ചി, വെളുത്തുള്ളി എന്നിവ ശരീരത്തെ അധികമായി ചൂടുയര്‍ത്താന്‍ കാരണമാകുന്നവയാണ്.

ഇവയിലടങ്ങിയിരിക്കുന്ന ജിഞ്ചറോളും, അലിസിനും മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്ന മൂലകമാണ്.

ശരീരത്തില്‍ ചൂട് കൂടുന്നത് ഇവയുടെ അമിത ഉപയോഗം വയറെരിച്ചിലിനും നിര്‍ജ്ജലീകരണത്തിനും കാരണമായേക്കാം.

ധാതുക്കള്‍ ഏറെയുള്ള ചീര വേനല്‍ക്കാലത്ത് കഴിക്കുന്നത് നിര്‍ജ്ജലീകരണത്തിനു ഇടയാക്കും.

അത് വൃക്കകള്‍ക്ക് ദോഷകരമാക്കുമെന്നും പറയാറുണ്ട്.

സവാള പച്ചയ്ക്കു കവിക്കുന്നത് അവയിലടങ്ങിയിരിക്കുന്ന സള്‍ഫര്‍ കണ്ടന്റ് കാരണം ഗ്യാസ്, ആസിഡ് റിഫ്ളക്സ് എന്നിവയ്ക്കു കാരണമായേക്കാം.

കൂടാതെ നാരുകള്‍ ധാരാളമുള്ള കാരറ്റ് ദഹിക്കാന്‍ കൂടുതല്‍ വെള്ളം ആവശ്യമായതിനാല്‍ ശരീരത്തിലെ ജലാംശം കുറയാനും ഇടയാക്കിയേക്കാം.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.