യു.കെ.യിലെ മൂന്നിലൊന്ന് സുവിശേഷ ക്രൈസ്തവരും ശത്രുത അനുഭവിക്കുന്നതായി പഠനം
ലണ്ടന്‍: ബ്രിട്ടനിലെ മൂന്നില്‍ ഒരു സുവിശേഷ വിഹിത സഭക്കാരും തങ്ങളുടെ വിശ്വാസം നിമിത്തം ശത്രുത അനുഭവിക്കുന്നുണ്ടെന്ന് ഇവാഞ്ചലിക്കല്‍ അലയന്‍സ് യുണൈറ്റഡ് കിംഗ്ഡത്തിന്റെ പുതിയ റിപ്പോര്‍ട്ട് പറയുന്നു.
ആത്മവിശ്വാസമുള്ള വിശ്വാസം, മല്‍സരിച്ച സംസ്ക്കാരം എന്ന തലക്കെട്ടിലുള്ള പഠന റിപ്പോര്‍ട്ടില്‍ ഏകദേശം 35 ശതമാനം പേര് പ്രധാനമായും കുറ്റകൃത്യങ്ങളല്ലാത്ത ശത്രുത-വാക്കാലുള്ള സമ്മര്‍ദ്ദം അല്ലെങ്കില്‍ നെഗറ്റീവ് അനുമാനങ്ങള്‍ പോലുള്ളവ- റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ അഞ്ച് ശതമാനത്തില്‍ താഴെപേര് മാത്രമാണ് വിദ്വേഷ കുറ്റകൃത്യങ്ങള്‍ നേരിട്ടതെന്ന് പറഞ്ഞത്.
ഇതൊക്കെയാണെങ്കിലും മിക്ക സുവിശേഷകരും പറയുന്നത് തങ്ങള്‍ക്ക് അവരുടെ വിശ്വാസം ആചരിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് പറയുന്നു.
88 ശതമാനത്തിലധികം പേര്‍ക്കും സൌകര്യമായി ആരാധന നടത്താനും വിശ്വാസങ്ങള്‍ പരസ്യമായി പ്രകടിപ്പിക്കാനും കഴിയുന്നുവെന്നു പറയുന്നു.
എന്നിരുന്നാലും കഴിഞ്ഞ 5 വര്‍ഷമായി തങ്ങളുടെ വിശ്വാസങ്ങള്‍ പരസ്യമായി പ്രകടിപ്പിക്കുന്നത് കൂടുതല്‍ ബുദ്ധിമുട്ടായി മാറിയെന്ന് ഏകദേശം പകുതി പേര് (48 ശതമാനം) പറഞ്ഞു.

